തിരുവനന്തപുരം: ധനമന്ത്രി അവതരിപ്പിച്ച കേരള ബജറ്റില്‍ മദ്യത്തിന് വില കൂട്ടിയതോടെ വിവിധ ബ്രാന്റുകള്‍ക്ക് 20 രൂപ മുതല്‍ 40 രൂപ വരെ വര്‍ധിക്കും. 500 രൂപ മുതല്‍ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് കുപ്പിക്ക് 20 രൂപ വരെയാണ് കേരള ബജറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചത്.
1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപ കൂടും. . മാസങ്ങള്‍ക്ക് മുമ്പ് 20 രൂപ വരെ കൂട്ടിയതിന് പിന്നാലെയണ് ഇപ്പോള്‍ ബജറ്റില്‍ വീണ്ടും വില കൂട്ടിയത്. ഇത് വഴി 400 കോടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ശ്രമം. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ വില കൂടും.
ജനപ്രിയ മദ്യബ്രാന്റുകളുടെ പുതിയ വില- പഴയ വില (ബ്രാക്കറ്റില്‍)
ജവാന്1000എംഎല്- 630(610) ഒസിആര്‍-690(670) ഓഫിസേഴ്സ് ചോയ്സ്-800 (780) നെപ്പോളിയന്-770(750) മാന്ഷന് ഹൗസ്- 1010(990) ഡിഎസ്പി ബ്ലാക്ക്-950 (930)ഹണിബീ-850(830)
പ്രതികരിക്കാൻ ഇവിടെ എഴുതുക: