ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ന്യൂയോര്‍ക്കിലെ നിക്ഷേപഗവേഷണ സ്ഥാപനത്തിനെതിരെ സുപ്രീംകോടതിയില്‍ അദാനി ഹര്‍ജി നല്‍കി. ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനിയുടെ ഉടമസ്ഥന്‍ നഥാന്‍ ആന്‍ഡേഴ്സനെതിരെ അദാനിയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്ന കുറ്റമാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
സുപ്രീംകോടതിയില്‍ അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ വഴിയാണ് അദാനി ഈ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്‍ഡെന്‍ബര്‍ഗിന്റെ ഉടമസ്ഥന്‍ തന്നെ ഷോര്‍ട്ട് സെല്ലിംഗ് നടന്നതായി (പലതരം അസാധാരണ വിജയം നേടി മുന്നേറുന്ന കമ്പനികളുടെ ഓഹരികളളുടെ മൂല്യം ആരോപണങ്ങള്‍ ഉയര്‍ത്തി ഇടിച്ച ശേഷം ചെറിയ വിലയ്‌ക്ക് ആ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും പിന്നീട് ഒരിടവേളയ്‌ക്ക് ശേഷം കൂടിയ വിലയ്‌ക്ക് ഇവ വിറ്റ് ലാഭം കൊയ്യുകയുമാണ് ഹിന്‍ഡന്‍ബര്‍ഗിനെപ്പോലെ ഷോര്‍ട്ട് സെല്ലര്‍മാര്‍ ചെയ്യുന്നത്.)
അദാനി ഓഹരികളുടെ വിലയിടിക്കാന്‍ വേണ്ടി മനപൂര്‍വ്വമാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കി ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ചത്. ഷോര്‍ട്ട് സെല്ലിംഗിലൂടെ ഓഹരി വിപണിയിലെ നിക്ഷേപകരെ ചൂഷണം ചെയ്യുകയാണുണ്ടായതെന്നും ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ആവശ്യം.
രണ്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. എന്നാല‍് എങ്ങിനെയാണ് അദാനി ഗ്രൂപ്പിനും കുടുംബത്തിനും എതിരെ കൃത്യമായ ചില നിഗമനങ്ങളിലേക്കെത്തിയത് എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിക്കുന്നെങ്കിലും എങ്ങിനെയാണ് കൃത്യമായി വിശദീകരിച്ചിട്ടില്ല. അതുപോലെ അദാനി ഗ്രൂപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കമ്പനികളുണ്ടെന്ന് ആരോപണം ഉന്നയിക്കുമ്പോഴും അതിന് ആവശ്യമായ തെളിവുകള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: