തിരുവനന്തപുരം : സാധാരണക്കാരുടെ നടുവൊടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്ലാ മേഖലയിലും ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത്. ഇന്ധനവി വര്‍ധിപ്പിക്കുന്നത് പൊതു വിപണിയില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ പിച്ച ചട്ടിയിലും കീശയിലും കയ്യിട്ടുവാരുകയാണ്. ബാലഗോപാല്‍ എന്നല്ല, നികുതി ഗോപാല്‍ എന്നാണ് ധനമന്ത്രിയെ വിളിക്കേണ്ടത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പണം നീക്കിവെയ്‌ക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇന്ധനവില വര്‍ധന പൊതു വിപണിയില്‍ വിലക്കയറ്റത്തിന് ഇടയാക്കും. മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാനും സാധ്യതയുണ്ട്.
വീടു വെയ്‌ക്കുന്നവര്‍ക്ക്, പാവപ്പെട്ടര്‍വര്‍ക്ക് ഭൂമി വാങ്ങുന്നതിന് എല്ലാം അധിക ഭാരം, കറന്റ് ചാര്‍ജ്, വാഹന നികുതി ഇങ്ങനെ എല്ലാ മേഖലയിലും നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണിത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം നീക്കി വെയ്‌ക്കാന്‍ പല മേഖലകളിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ധൂര്‍ത്തും അഴിമതിയും നടത്താനുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടു പോകുകയാണ്.
പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍, എകെജി മ്യൂസിയത്തിന് 6 കോടി രൂപ മാറ്റി വെച്ചിരിക്കുന്നു. താഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഒരു ചെറുവിരല്‍ അനക്കാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ‘രാജ്യത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ വിസ്‌ഫോടനമുള്ള സംസ്ഥാനമാണ് കേരളം. ലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിലില്ലാതെ അലയുന്നത്. അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുന്നതിനോ, കാര്‍ഷിക മേഖലയുടെ പുരോഗതിയ്‌ക്കു വേണ്ടിയോ ഒന്നും തന്നെ ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. ഒരു രൂപ പോലും ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. പാവപ്പെട്ടവരുടെ പിച്ച ചട്ടിയിലും കീശയിലും കയ്യിട്ടു വാരുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍.’
‘ഒരു രൂപയുടെ പോലും അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെ വിമര്‍ശിച്ച ധനമന്ത്രി, എവിടെയൊക്കെ ജനങ്ങളെ ദ്രോഹിക്കാമോ അവിടെയെല്ലാം കൈ വച്ചിരിക്കുകയാണ്. ആന കരിമ്പിന്‍ കാട്ടില്‍ കടന്നതു പോലെയാണ് ബാല?ഗോപാല്‍ ?ബജറ്റ് അവതരിപ്പിച്ചത്. എല്ലാം തച്ചുടച്ചു. ജനങ്ങളെ തീവെട്ടി കൊള്ള നടത്തുന്ന ബജറ്റാണിത്. കൊള്ളക്കാരനെ പോലെയാണ് ധനമന്ത്രി പെരുമാറുന്നത്’ എന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: