മുംബൈ: ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ച രാഖി സാവന്തിന്റെ പൊട്ടിക്കരയുന്ന വീഡിയോ വൈറല്‍. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്ന് പറഞ്ഞാണ് നടി പൊട്ടിക്കരയുന്നത്.
ഏഴ് മാസം മുന്‍പ് ആദില്‍ ഖാനുമായി വിവാഹവും നിക്കാഹും നടത്തി എന്നാണ് രാഖി സാവന്ത് പറയുന്നത്. പുതിയ പേരും സ്വീകരിച്ചു- ഫാത്തിമ. ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ആണിത്. മുംബൈ അന്ധേരിയില്‍ വെച്ചാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. “എന്റെ വിവാഹജീവിതം അപകടത്തിലാണ്. വിവാഹം എന്നത് തമാശയല്ല. എന്റെ വിവാഹജീവിതത്തില്‍ ഇടപെട്ടിട്ട് ആര്‍ക്ക് എന്ത് കിട്ടാനാണ്.” – രാഖി സാവന്ത് വീഡിയോയില്‍ ചോദിക്കുന്നു. ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ നേരത്തെയും താക്കീതും നല്‍കിയിരുന്നു.
മറാത്തി ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ ആദില്‍ ഖാനുമായി വിവാഹബന്ധത്തിലേര്പ്പെട്ടതു മുതല്‍ രാഖി സാവന്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണ്. കുറെ നാള് മുമ്പും മാധ്യമങ്ങള്‍ക്ക് മുന്പില് നടി പൊട്ടിക്കരഞ്ഞിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞതായി ഭര്‍ത്താവ് ആദില്‍ ഖാന് അംഗീകരിക്കാത്തത് പ്രശ്നമായിരുന്നു. ഇതേ തുടര്‍ന്ന് ഏതാനും നാള് മുന്‍പ് രാഖി സാവന്ത് തന്നെ വിവാഹ രജിസ്റ്റര്‍ രേഖയും വിവാഹ വീഡിയോയും സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ മുസ്ലിം വേഷത്തില്‍ ഫാത്തിമയായി മാറിയ രാഖി സാവന്തിനെയാണ് കാണാന്‍ കഴിയുക.
ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ അന്ന് താക്കീതും നല്‍കിയിരുന്നു. ആദില്‍ ഖാന് തന്നെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് താന്‍ വിവാഹ ഫോട്ടോ വൈറലാക്കിയതെന്ന് രാഖി സാവന്ത് പറയുന്നു. താന്‍ ഹറാമല്ല, ഹലാല്‍ ആണ് ചെയ്തതെന്നും രാഖി അവകാശപ്പെട്ടിരുന്നു.
വിവാഹത്തിന് ശേഷം ഒരു വര്‍ഷത്തോളം മിണ്ടാതിരിക്കാന്‍ ആദില്‍ ഖാന് രാഖി സാവന്തിനെ നിര്ബന്ധിച്ചിരുന്നത്രെ. ഏഴുമാസത്തോളം താന്‍ മൗനം പാലിച്ചെന്നും ബിഗ് ബോസില്‍ നിന്നും പുറത്തുപോയതിന് ശേഷം തനിക്ക് സഹിക്കാവുന്നതിലും അപ്പുറം ചിലത് സംഭവിച്ചെന്നും അതിനാലാണ് വിവാഹ ഫോട്ടോ വൈറലാക്കിയതെന്നും രാഖി സാവന്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: