തിരുവനന്തപുരം: സംസ്ഥാന ബജറ്റ് സാധാരണക്കാരന് ബാലഗോപാലന്റെ (കേരള ധനമന്ത്രിയുടെ) ഇരുട്ടടിയാണെന്ന് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. ഇത് ഇടത് പക്ഷ ഗവൺമെന്റ് അല്ല ഇരുട്ടടി ഗവൺ മെൻ്റ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോളിനും ഡിസലിനും മാത്രമല്ല വാഹന നികുതിയും കെട്ടിട നികുതിയും ഭുമി വിലയും വൈദുതി വർദ്ധനനും സാധാരണക്കാരനെ കൊള്ള ചെയ്യുന്നതാണെന്നും വാർത്തകു റിപ്പിൽ കുറ്റപ്പെടുത്തി.
1947 മുതൽ അബ്കാരികളടക്കം കൊടുക്കാത്ത നികുതി പിരിച്ച് എടുക്കാൻ നിർദ്ദേശമില്ല. പാവപ്പെട്ടവന്റെ ചോര കുടിക്കുന്ന ഭൂതമാണ് ധനമന്ത്രി കേരളത്തിൽ അവതരിപ്പിച്ച ബജറ്റ്. കേന്ദ്ര വിഹിതവും കഴിഞ്ഞാൽ പിന്നെ വെറും പൊള്ള വാഗ്ദാനങ്ങളിലെ ലക്ഷ്യങ്ങൾ മാത്രം. കിഫ്ബിയുടെ വകയായി 74000 കോടിയുടെ പദ്ധതികൾ നടപ്പാക്കി എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് പക്ഷ നേതാക്കളും പ്രശംസിച്ച് പ്രസംഗിച്ച കാര്യം ശുദ്ധ നുണയായിരുന്നുവെന്ന് ബജറ്റ് ചൂണ്ടിക്കാണിക്കുന്നു.
കേവലം 42061 കോടിയുടെ പദ്ധതി മാത്രമാണ് നടന്നത്. സ്ത്രീ ശാക്തീകരണത്തിനെ യുവജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനൊ തൊഴിൽ ഇല്ലായ്മ പരിഹരിക്കാനൊ കേരളത്തിന്റെ തനത് പദ്ധതികളില്ല. ചുരുക്കത്തിൽ ആത്മവിശ്വാസമില്ലാതെ പേടിച്ച് പേടിച്ചാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അത് പമ്മിപമ്മി പാവപ്പെട്ടവന്റെ തലക്ക് ഉലക്ക കൊണ്ട് ഇരുട്ടടി അടിക്കാനാണന്ന് അവസാനഘട്ടത്തിൽ ബോദ്ധ്യമായി. പാവപ്പട്ടവന്റെ പേരിൽ മിണ്ടാൻ ഇനി ഈ സർക്കാരിന് അവകാശമില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: