തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്തെ വിലക്കയറ്റം നേരിടാന്‍ 2000 കോടി നല്‍കും. കേരളം കടക്കെണിയില്‍ അല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് വായ്പയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടില്ല. വായ്പയെടുത്ത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്റ്് എസ്ചേഞ്ച് പദ്ധതികള്‍ക്കായി 10 കോടിരൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ റബര്‍ കൃഷിക്കാര്‍ പ്രതിസന്ധിയിലാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷന് മേഖലയിലെ റബര്‍ കൃഷിക്കാരെ സംരക്ഷിക്കാന്‍ റബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി ആക്കി വര്‍ധിപ്പിച്ചതായും ധനമന്ത്രി വ്യക്തമാക്കി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 100കോടി തനത് വരുമാനം 85000 കോടിയായി ഉയരും വിപണിയില്‍ സജീവമായ ഇടപെടലുകള്‍ തുടരും. വിജ്ഞാന മേഖലയ്ക്കായി ആര്‍ആന്‍ഡി ബജറ്റ്.
കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാനം 6.7 ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.രാജ്യത്ത് തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടില്ല. അതിനായി ശക്തമായ ഇടപെടലുകള്‍ നടത്താനായി 2023-24ലേക്ക് 2000 കോടി രൂപ മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: