തിരുവനന്തപുരം: കണ്ണൂരില്‍ പൂര്‍ണഗര്‍ഭിണിയും ഭര്‍ത്താവും ഒാടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു മരിച്ചതിനു തൊട്ടടുത്ത ദിവസം സമാനമായ അപകടം. വെഞ്ഞാറമ്മൂട്ടില്ലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചത്. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുന്‍വശത്ത് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങല്‍ ഉള്ള തന്റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: