തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത. തെക്കന്‍, മധ്യ ജില്ലകളില്‍ മഴ കനക്കുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ശ്രീലങ്കയ്ക്ക് മുകളില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ഇന്ന് തിരികെ കടലില്‍ പ്രവേശിക്കും. തുടര്‍ന്ന് ദുര്‍ബലമാകാനാണ് സാധ്യത. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വരും ദിവസങ്ങസളില് ബീച്ച് ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: