രാജമോഹന്‍ മാവേലിക്കര
(ബാലഗോകുലം, സാമാജികസമരസതാ എന്നി സംഘടനകളുടെ സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)
ജീവിതത്തിന്റെ അന്ത്യസമയത്തും പശുവിനെ പരിലാളിച്ച ശേഷം ഹൃദയാഘാതം മൂലം മരണപ്പെട്ട കായംങ്കുളം വിഠോബാ വാര്‍ഡിലെ കനകഭവനത്തില് ജയകുമാറിന്റെ ജീവിതം ജൈവകൃഷി പ്രചാരത്തിനും നാടന്‍ പശു പരിപാലനത്തിനും സമര്‍പ്പിതമായിരുന്നു. 2010ല്‍ നടന്ന അഖില ഭാരതീയ ഗോഗ്രാമയാത്രയില് നിന്ന് പ്രേരണയുള്‍ക്കൊണ്ട് കാസര്‍കോട് കുള്ളന്‍, കൃഷ്ണ, വെച്ചൂര്‍, കപില, സാഹിവാള്‍, കാങ്കയം, തുടങ്ങിയ ആയിരക്കണക്കിന് നാടന്‍ ജനുസ്സുകളെ ഓണാട്ടുകരയിലെ കര്‍ഷകര്‍ക്ക് നല്കി ജൈവകൃഷിയെ ജയകുമാര്‍ പ്രോത്സാഹിപ്പിച്ചു.
ഗോസേവയുടെ പ്രശിക്ഷണത്തിനായി കേരളം മുഴുവന്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. ഗോസേവയില്‍ പ്രവര്‍ത്തിച്ച് തൊഴിത്തില് മരിക്കണമെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ഏവൂര്‍ ബ്രാഞ്ച് പോസ്റ്റുമാസ്റ്ററായിരുന്നു. ഭാര്യ ജ്യോതിലക്ഷ്മി കായംകുളം ഹെഡ്പോസ്റ്റോഫീസ് ജീവനക്കാരിയും, ഏകമകള്‍ കനകമഹാലക്ഷ്മി കൃഷ്ണപുരം ബ്രാഞ്ച് പോസ്റ്റ്വുമണായും ജോലി ചെയ്യുന്നു.
1980 ലെ കായംങ്കുളത്തെ പ്രതികൂലസാഹചര്യത്തില്‍ പത്തൊമ്പതാം വയസ്സില്‍ ആര്‍എസ്എസ് കായംകുളം താലൂക്ക് കാര്യവാഹകായി 1984ല്‍ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചു. കുറെക്കാലം മാവേലിക്കര വിദ്യാധിരാജ നേഴ്സിങ്ങ് സ്കൂള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളാക്ഷേത്രസംരക്ഷണ സമിതിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറി, ആലപ്പുഴ ജില്ലാദേവസ്വം സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ക്ഷേത്രശക്തി മാസികയുടെ പ്രവര്ത്തകന്എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
നാശാവസ്ഥയിലായ പല കുടുംബക്ഷേത്രങ്ങളേയും ഏറ്റെടുത്ത് സംരക്ഷിച്ചു. ഹരിപ്പാട് പിത്തംബില് ക്ഷേത്രത്തില്‍ നടന്ന ആദ്യ അന്തര്‍ദേശീയ സമ്മേളനം ജയകുമാറിന്റെ ആശയവും സംഘടനാമികവുമായിരുന്നു. ശ്രീനാരായണഗുരുദേവചരിതം എന്ന പുസ്തകം രചിച്ചു. ചെങ്ങന്നൂര്‍ പേരിശ്ശേരി ക്ഷേത്ര പുജാരിയായും പ്രവര്‍ത്തിച്ചു. അറുപതാമത്തെ വയസ്സില്‍ സംഭവിച്ച അകാല വേര്‍പാട് ആദ്ധ്യാത്മിക മേഖലയ്ക്കും, ഗോ ആധാരിത ജൈവകൃഷി വികാസപ്രവര്ത്തനത്തിനും ഓണാട്ടുകര പ്രദേശത്തെ ജനങ്ങള്‍ക്കും, സംഘപ്രസ്ഥാനത്തിനും തീരാനഷ്ടമാണ്. സമൂഹത്തിലെ പ്രമുഖ വൃക്തികള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: