Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിന്തയുടെ പ്രബന്ധം വിളിച്ചുപറയുന്നത്

നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ഒരു ഹെര്‍ക്കുലീസിനും കഴുകി വൃത്തിയാക്കാനാവാത്ത ഈജിയന്‍ തൊഴുത്തായി മാറിയിട്ട് കാലമേറെയായി. വ്യാകരണപ്പിശകില്ലാതെ ഒരു കത്തെഴുതാന്‍ പോലും അറിയാത്ത വൈസ്ചാന്‍സലര്‍മാര്‍ സര്‍വശക്തന്മാരായി വാഴുന്നിടത്ത് മറിച്ച് സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ല. ദേശീയ നിലവാരമുള്ള ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനവും ഇന്ന് കേരളത്തിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അഹന്തയും കാപട്യവും കൊണ്ട് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 3, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് പിഎച്ച്ഡി ലഭിച്ച ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അത്ര പെട്ടെന്ന് കെട്ടടങ്ങാനും പോകുന്നില്ല. അനുദിനമെന്നോണം ഈ പ്രബന്ധത്തിന്റെ അപാകതയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും കണ്ടുപിടുത്തങ്ങളും പുറത്തുവരികയാണ്. വെറും ആരോപണങ്ങളല്ല, തെളിവുസഹിതമുള്ള വിവരങ്ങളാണിത്. മഹാകവി ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതായി പ്രബന്ധത്തില്‍ എഴുതിയിരിക്കുന്നതാണ് ആദ്യം പുറത്തുവന്നത്. ഒരു ബ്ലോഗില്‍ മറ്റൊരാള്‍ എഴുതിയ പ്രബന്ധം ചിന്ത കോപ്പിയടിക്കുകയായിരുന്നു എന്ന വിവരമാണ് പിന്നീട് അറിഞ്ഞത്. പ്രബന്ധത്തില്‍ കമ്യൂണിസ്റ്റ് എന്ന വാക്കുപോലും ചിന്ത തെറ്റായാണ് എഴുതിയിട്ടുള്ളതെന്നും തെളിഞ്ഞിരിക്കുകയാണ്. പൊറുക്കാനാവാത്ത പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും, ഗൈഡും ഡോക്ടറേറ്റ് നല്‍കിയവരുമെല്ലാം കുറ്റക്കാരാണെന്നും, പ്രബന്ധം പിന്‍വലിക്കണമെന്നും ചങ്ങമ്പുഴയുടെ മകള്‍ ലളിത ആത്മരോഷത്തോടെ പ്രതികരിച്ചിരുന്നു. ചിന്തയുടെ പ്രബന്ധം പിന്‍വലിക്കണമെന്ന് മറ്റ് ചില കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. അപകടം മനസ്സിലാക്കിയ ചിന്ത ജെറോം, ലളിതയെ വീട്ടില്‍ ചെന്നു കണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് ശരികള്‍ക്കിടെ സംഭവിച്ചുപോയ ഒരു തെറ്റുമാത്രമാണെന്നും, തെറ്റുപറ്റാത്ത ആരാണുള്ളതെന്നുമൊക്കെ പറഞ്ഞ് അന്തരീക്ഷം തണുപ്പിക്കാനുള്ള ശ്രമം സിപിഎം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജനും നടത്തുകയുണ്ടായി.  

പ്രസംഗത്തില്‍ നാക്കുപിഴ വരുന്നതുപോലെ ചിന്തയുടെ എഴുത്തില്‍ അറിയാതെ ഒരു തെറ്റു കടന്നുകൂടുകയല്ല ചെയ്തിട്ടുള്ളത്. അച്ചടിയില്‍ ഏതെങ്കിലും കുത്തും കോമയും മാറിപ്പോയതുമല്ല. ഒരാള്‍ ഒരു പ്രത്യേക വിഷയത്തില്‍ ആര്‍ജിക്കുന്ന അറിവിന്റെ ആകെത്തുകയാണ് അയാള്‍ സമര്‍പ്പിക്കുന്ന പ്രബന്ധം. ഇത് പരിശോധിച്ച് വ്യുല്‍പ്പത്തി ഉറപ്പുവരുത്തിയാണ് പിഎച്ച്ഡി ബഹുമതി സമ്മാനിക്കുന്നത്. യോഗ്യനായ ഗൈഡിനെ കണ്ടെത്തുന്നതും, മാര്‍ഗനിര്‍ദേശമനുസരിച്ച് ഏറെ ദുഷ്‌കരമായ ഗവേഷണം പൂര്‍ത്തിയാക്കുന്നതുമൊക്കെ ദീര്‍ഘമായ ഒരു പ്രക്രിയയാണ്. ഇതിനൊന്നും നില്‍ക്കാത്ത തട്ടിക്കൂട്ടു പ്രബന്ധമുണ്ടാക്കി സമര്‍പ്പിച്ച് ചുളുവില്‍ പിഎച്ച്ഡി അടിച്ചുമാറ്റുകയാണ് ചിന്ത ചെയ്തിട്ടുള്ളതെന്ന് വ്യക്തം. താന്‍ മോഷണമൊന്നും നടത്തിയിട്ടില്ല, ആശയം ഉള്‍ക്കൊള്ളുകയാണ് ചെയ്തിട്ടുള്ളതെന്നും മറ്റും ചിന്ത പറയുന്നത് ഒരു തരത്തിലും ന്യായീകരണമാവുന്നില്ല. ഒരാളുടെ ആശയം തന്റേതായി സ്വന്തം പ്രബന്ധത്തില്‍ അവതരിപ്പിക്കുന്നതുതന്നെ തെറ്റാണ്. നിലവാരത്തകര്‍ച്ചയാണ്. മൗലികമായ ചില ആശയങ്ങളും കണ്ടെത്തലുകളുമാണല്ലോ ഒരു ഗവേഷണ പ്രബന്ധത്തില്‍ ഉണ്ടാവേണ്ടത്. ഇതിനു കഴിയാത്തവര്‍ ഇങ്ങനെയൊരു അഭ്യാസത്തിന് ഇറങ്ങിത്തിരിക്കാതിരിക്കുകയാണ് വേണ്ടത്. ഇവിടെയാണ് ചിന്ത തന്റെ പ്രബന്ധം പിന്‍വലിക്കണമെന്ന അക്കാദമിക്കലായ ആവശ്യം പരിഗണിക്കേണ്ടത്. അക്കാദമിക് നടപടിക്രമം അനുസരിച്ച് ഇതിന് കഴിയുമെന്നാണ് അറിയുന്നത്. ചിന്തയെ പിന്തുണച്ചും സംരക്ഷിച്ചും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനു പകരം പ്രബന്ധം പിന്‍വലിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ് അഭ്യുദയകാംക്ഷികള്‍ ചെയ്യേണ്ടത്.

ചിന്ത ജെറോം ഒരു പ്രതീകമാണ്. അധികാരത്തിന്റെ പിന്‍ബലത്തില്‍ അക്കാദമിക് സ്ഥാപനങ്ങളെ സ്വാധീനിച്ച് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുകയും, പേരിനൊപ്പം ഡോക്ടറേറ്റ് പദവി കൊണ്ടുനടക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരില്‍ രാഷ്‌ട്രീയ നേതാക്കളും ബുദ്ധിജീവികളും സ്ഥാപന മേധാവികളും എഴുത്തുകാരും വാഗ്മികളുമൊക്കെയുണ്ട്. ഇവരില്‍ പലരുടെയും പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്തത് കള്ളത്തരവും വിവരക്കേടുകളും പുറത്താവും എന്നതിനാലാണ്. താന്‍ വസന്തതിലകം എന്ന വൃത്തത്തിലെഴുതിയ കവിത കേകയിലാണെന്ന് ഒരു പിഎച്ച്ഡിക്കാരി കണ്ടുപിടിച്ചതിനെക്കുറിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈയിടെ പറയുകയുണ്ടായല്ലോ. ഇത്തരം ‘വ്യാജ ഡോക്ടര്‍മാര്‍’ വരുത്തുന്ന അപഹാസ്യമായ പിഴവുകള്‍ തലതല്ലി ചിരിക്കാന്‍ വക നല്‍കുന്നതുമാണ്. ഈ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് തന്റെ പേരിനൊപ്പമുള്ള   ഡോക്ടര്‍ പദവി അധ്യാപകനും രാഷ്‌ട്രീയ ചിന്തകനുമായ ആസാദ് ഒഴിവാക്കുകയുണ്ടായി. കേരള മോഡല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഊറ്റംകൊള്ളുന്നതിന്റെ പരിഹാസ്യതയാണ് ഇവിടെ തെളിയുന്നത്. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ഒരു ഹെര്‍ക്കുലീസിനും കഴുകി വൃത്തിയാക്കാനാവാത്ത ഈജിയന്‍ തൊഴുത്തായി മാറിയിട്ട് കാലമേറെയായി. വ്യാകരണപ്പിശകില്ലാതെ ഒരു കത്തെഴുതാന്‍ പോലും അറിയാത്ത വൈസ്ചാന്‍സലര്‍മാര്‍ സര്‍വശക്തന്മാരായി  വാഴുന്നിടത്ത് മറിച്ച് സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ല. ദേശീയ നിലവാരമുള്ള ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനവും ഇന്ന് കേരളത്തിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അഹന്തയും കാപട്യവും കൊണ്ട് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്.

Tags: ചിന്ത ജെറോം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

വിഎസ് അച്ചുതാനന്ദനെ വേശ്യാലയത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മുഖത്ത് നോക്കി വിളിച്ച ചിന്താ ജറോമിന്റെ ഗണത്തിലേക്ക് എ കെ ബാലനും

Kerala

ദുൽഖറിനൊപ്പം അഭിനയിക്കണം, നായിക ആകണമെന്ന് നിർബന്ധമില്ലെന്നും ചിന്ത ജെറോം

Kerala

സിപിഎം നേതാവിന്റെ പിഎച്ച്ഡി കോപ്പിയടിയെന്ന്; ആരോപണം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയ്‌ക്ക് നേരെ

Article

ഒപ്പം നിന്നാല്‍ പൊന്നുമ്മ, എതിര്‍ത്താല്‍…!

Kerala

സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മെയ് 15 ന് പുലര്‍ച്ചെ വരെ നീട്ടി

ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ നൊപ്പം അമേരിക്കയ്‌ക്കും തിരിച്ചടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies