ജഡ്ജിമാര്‍ക്ക് നല്‍കാനായി കക്ഷിയുടെ കയ്യില്‍ നിന്ന് ലക്ഷങ്ങള്‍കൈക്കൂലി വാങ്ങി്ച്ചുവെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റായ അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എ ജി യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ വേട്ടയാടല്‍ ആണെന്ന് സൈബിജോസ് പറയുന്നു. ഒരു സിസ്റ്റത്തെ തന്നെ ആക്രമിക്കുകയാണ്. തന്റെ അയല്‍പക്കത്തുള്ളയാള്‍ തന്നെയാണ് ഇതിന് പിന്നില്‍. താന്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ തുടങ്ങിയ വേട്ടയാടല്‍ ആണിതെന്നും സൈബി മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരായ പി വി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് 77 ലക്ഷം രൂപാ വാങ്ങിയെന്നാണ് സൈബി ജോസിനെതിരെയുള്ള ആരോപണം. ഇതെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബാര്‍ കൗണ്‍സിലും സൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ അസോസിയേഷന്‍ തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: