ന്യൂദല്‍ഹി: ഭാരത് ജോഡോ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസുകാരും രാഹുല്‍ഗാന്ധിയും. അദാനി കമ്പനികള്‍ക്കെതിരെ ന്യൂയോര്‍ക്കിലെ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഓഹരിവിപണിയില്‍ കോളിളക്കം സൃഷ്ടിക്കുകയും ബിബിസി ഗുജറാത്ത്കലാപത്തെക്കുറിച്ച് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി പരമ്പര തരംഗങ്ങളുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ ഒരു പൊതു തെരഞ്ഞെടുപ്പുണ്ടായാല്‍ ആര് ജയിക്കും? രാജ്യത്തിന്റെ വൈകാരികാവസ്ഥ അളക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യാ ടുഡേ-സീ വോട്ടര്‍ സര്‍വ്വേ.
പക്ഷെ ഈ സര്‍വ്വേയില്‍ ഇപ്പോഴും മോദി അജയ്യനാണെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ നടന്നാലും ബിജെപി 284 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. കോണ്‍ഗ്രസ് 191 സീറ്റുകളില്‍ വിജയിക്കും. ജനപ്രീതിയില്‍ ഇപ്പോഴും രാഹുല്‍ ഗാന്ധിയേക്കാള്‍ എത്രയോ മുന്നില്‍ തന്നെ മോദി. ഇദ്ദേഹത്തിന് അനുകൂലമായി 72 ശതമാനം വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎ ഭരണത്തില്‍ തൃപ്തരാണെന്ന് 67 ശതമാനം പേരും ആണയിടുന്നു.
ഭരണ വിരുദ്ധ വികാരം, പണപ്പെരുപ്പം, കോവിഡ് മഹാമാരി, ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള ബാഹ്യവെല്ലുവിളി എന്നിവയെ മോദി സര്‍ക്കാരിന് മറികടക്കാനാവുമെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഒമ്പത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്നിട്ടും മോദിയുടെ ജനപ്രീതി കൂടിയെന്നത് ശ്രദ്ധേയമാണ്.
2022ലെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ സര്‍ക്കാരിന് അതൃപ്തിയുള്ളവര്‍ 32 ശതമാനമായിരുന്നെങ്കില്‍ 2023ല്‍ അത് 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: