വേദങ്ങളില്‍ ഏറെ അറിയപ്പെടുന്നവരാണ് ഏഴ് ഋഷിമാര്‍. പരമശിവന്റെ ശിഷ്യരായാണ് ഈ ഏഴ് മഹര്‍ഷിമാര്‍ അറിയപ്പെടുന്നത്. അത്രി, ഭരദ്വാജന്, ഗൗതമന്, ജമദഗ്നി, കശ്യപന്, വസിഷ്ടന്, വിശ്വാമിത്ര എന്നിവരാണ് ഈ ഏഴ് ഋഷിമാര്‍.
ഇതിന് തത്തുല്യമായി ഭാരതത്തിന്റെ വികസനത്തെ അമൃത കാലത്തില്‍ നിയക്കുന്ന ഏഴ് ഋഷിമാരായി ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത് സര്‍ക്കാര്‍ മുന്‍ഗണന നല്കുന്ന ഏഴ് മേഖലകളെയാണ്. അമൃതകാലത്തില്‍ ഭാരതത്തിന്റെ കുതിച്ചുചാട്ടത്തെ നയിക്കുന്നതാണ് ഈ ഏഴ് മേഖലകള്‍. അമൃതകാല്‍ എന്ന വാക്ക് വേദിക് ജ്യോതിഷത്തിലെ വാക്കാണ്. മോദിയാണ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ് അമൃതകാല്‍ എന്ന പദവും ഉപയോഗിച്ചത്. വരാനിരിക്കുന്ന 25 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയുടെ വികസനപാതയാണ് അമൃതകാലമായി മോദി ഉദ്ദേശിക്കുന്നത്. താഴെപ്പറയുന്നവയാണ് അമൃതകാലത്തില്‍ ഭാരതത്തിന്റെ കുതിപ്പിനെ സഹായിക്കുന്ന ഈ മേഖലകള്‍
1. എല്ലാവരേയും ഉള്‍ക്കൊണ്ടുള്ള വികസനം
2. അവസാന സാധാരണക്കാരനില്‍ വരെ എത്തിച്ചേരല്‍
3.അടിസ്ഥാനസൗകര്യവികസനവും നിക്ഷേപവും
4 മുഴുവന്‍ ശേഷിയും തുറന്നുവിടല്‍
5 ഹരിത വളര്‍ച്ച
6. യുവശക്തി
7. ധനകാര്യ മേഖല
ഈ സപ്തര്ഷികളിലാണ് മോദി സര്‍ക്കാര്‍ പ്രതീക്ഷകാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: