ന്യൂദല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചറല്‍ വിളകള്‍ക്ക് രോഗരഹിതവും ഗുണമേന്മയുള്ളതുമായ നടീല്‍ വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് 2,200 കോടി മുതല്‍ മുടക്കില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം ആരംഭിക്കുമെന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് പറഞ്ഞു.
ഗ്രാമീണ മേഖലയിലെ യുവ സംരംഭകരുടെ അഗ്രികള്‍ച്ചര്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികള്‍ച്ചര്‍ ആക്സിലറേറ്റര്‍ ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയെ മില്ലറ്റുകളുടെ ആഗോള ഹബ് ആക്കുന്നതിന്, അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനുള്ള മികവിന്റെ കേന്ദ്രമായി ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.
മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്‍ഷികവായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഒരു പുതിയ ഉപപദ്ധതിയും 6,000 കോടി രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കും. നീളം കൂടുതലുള്ള സ്റ്റേപ്പിള്‍ പരുത്തിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്, പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി) വഴി ക്ലസ്റ്റര്‍ അധിഷ്ഠിത മൂല്യ വര്‍ദ്ധനസമീപന രീതി സ്വീകരിക്കുമെന്ന് സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: