ന്യൂദല്‍ഹി:നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധ മേഖലയ്‌ക്ക് കൂടുതല്‍ തുക വകയിരുത്തി. കഴിഞ്ഞ വര്‍ഷം 5.25 ലക്ഷം കോടി ചെലവഴിച്ച സ്ഥാനത്ത് ഈ വര്‍ഷം 5.94 ലക്ഷം കോടി ചെലവഴിക്കും. ഏകദേശം 12.95 ശതമാനം കൂടുതല്‍ തുകയാണ് വകയിരുത്തിയത്.
ആയുധങ്ങള്‍, വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മറ്റ് സൈനികോപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ 1.62 ലക്ഷം കോടി പ്രത്യേകം നീക്കിവെച്ചുകഴിഞ്ഞതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. . തീവ്രവാദഭീഷണി, അതിര്‍ത്തിയില്‍ ചൈന-പാകിസ്ഥാന്‍ ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ എന്നിവ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്.
2.7 ലക്ഷം കോടി രൂപ റവന്യൂ ചെലവിനായി വകയിരുത്തിയിട്ടുള്ളതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സൈനികരുടെ ശമ്പളച്ചെലവ്, സൈനിക സ്ഥാപനങ്ങളുടെ നടത്തിപ്പ് എന്നിവയ്‌ക്കാണ് ഈ തുക ഉപയോഗിക്കുക. വിരമിച്ച സൈനികരുടെ പെന്‍ഷന്‍ ചെലവിലേക്കായി 1.38 ലക്ഷം കോടി വകയിരുത്തിയിട്ടുണ്ട്. അഗ്നി വീരര്‍ക്കുള്ള വരുമാനത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: