ന്യൂദല്‍ഹി : യുവാക്കളെ കേന്ദ്രീകരിച്ച് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍. 47 ലക്ഷം യുവാക്കള്‍ക്ക് 3 വര്‍ഷം സ്റ്റൈപ്പന്‍ഡോട് കൂടി തൊഴില്‍ പരിശീലനം നല്‍കുമെന്ന് നിര്‍മല സീതാരാമന് അറിയിച്ചു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും. അടുത്ത വര്‍ഷം മുതല്‍ തന്നെ ഇതിന് തുടക്കമിടും.
യുവാക്കളെ രാജ്യാന്തര അവസരങ്ങള്‍ക്കായി നൈപുണ്യമുള്ളവരാക്കാന്‍ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാണ്‍യോജന ഒരു വര്‍ഷം കൂടി തുടരും. ഇതിനായുള്ള 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81കോടി ജനങ്ങള്‍ക്ക് മാസംതോറും കിട്ടും. ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിക്കും. പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹരിതോര്‍ജ്ജ വികസനം ലക്ഷ്യമിട്ട് ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. പുനരുപയോഗ ഊര്‍ജം പദ്ധതികള്‍ക്കായി ലഡാക്കിന് 8300 കോടി നീക്കിവെച്ചു. 20700 കോടി നിക്ഷേപം കൊണ്ടുവരും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി സ്റ്റാര്‍ട്ടപ്പ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: