ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ചിലവ് 66 ശതമാനം വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഒരു ദേശീയ ഡിജിറ്റല്‍ ലൈബ്രറി പ്രാവര്‍ത്തികമാക്കും.
ഭൂമിശാസ്ത്രം, ഭാഷകള്‍, തരങ്ങള്‍, തലങ്ങള്‍ എന്നിവയിലുടനീളം ഗുണനിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനാണിത്. ആദിവാസി വിഭാഗങ്ങളുടെ സാമൂഹികസാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടുത്ത 3 വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ 15,000 കോടി രൂപ ലഭ്യമാക്കും. എല്ലാ നഗരങ്ങളും പട്ടണങ്ങളും മാന്‍ഹോളില്‍ നിന്ന് മെഷീന് ഹോള്‍ മോഡിലേക്ക് മാറുന്നതിന് സെപ്റ്റിക്സ് ടാങ്കുകളുടെയും അഴുക്കുചാലുകളുടെയും 100% മെക്കാനിക്കല്‍ ഡിസ്ലഡ്ജിംഗ് പ്രവര്‍ത്തനക്ഷമമാക്കും. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ആവശ്യമായ ബിസിനസ് സ്ഥാപനങ്ങള്‍ക്ക്, നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ ഏജന്‍സികളുടെ എല്ലാ ഡിജിറ്റല്‍ ഉപയോഗങ്ങള്‍ക്കും പൊതു ഐഡന്റിഫയറായി പാന്‍ ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: