ന്യൂദല്‍ഹി: 2014 മുതലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും മെച്ചപ്പെട്ട ജീവിത നിലവാരവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ആളോഹരി വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 1.97 ലക്ഷം രൂപയായി. ഈ ഒന്തു വര്‍ഷത്തിനുള്ളില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്ത് പത്തില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു.
അമൃത് കാലിനെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ കാഴ്ചപ്പാടില്‍, ശക്തമായ പൊതു ധനകാര്യവും ശക്തമായ സാമ്പത്തിക മേഖലയും ഉള്ള സാങ്കേതികവിദ്യാധിഷ്ഠിതവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ ആണ് ലക്ഷ്യമിടുന്നത്. ‘സബ്കാ സാത്ത്, സബ്കാ വികാസ് അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കി. വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനം മിഷന് മോഡില്‍ ഏറ്റെടുക്കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിയായ പാതയിലാണെന്നും രാജ്യം ശോഭനമായ ഭാവിയിലേക്കാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്. ബജറ്റ് അവതരിപ്പിക്കവേയാണ് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഏഴു ശതമാനത്തിലേക്ക് കടന്നെന്നും കോവിഡ് പ്രതിസന്ധി മറികടന്ന് ലോകത്തെ മറ്റു രാജ്യങ്ങളെ പോലും അതിശയപ്പെടുത്തി രാജ്യം വളര്‍ച്ച നിരക്ക് കൈവരിച്ചതെന്നും മന്ത്രി. കോവിഡ് കാലത്ത് 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടക്കരുതെന്ന് ഉറപ്പാക്കിയെന്നും നിര്‍മല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: