ന്യൂദല്‍ഹി : ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷമാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനായി എത്തിയത്. അമൃതകാലത്തെ ആദ്യ ബജറ്റെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി പ്രഖ്യാപനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് രാവിലെ തന്നെ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയിരുന്നു.
ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി രാഷ്ടപതി ദ്രൗപദീ മുര്‍മുവുമായും ധനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്.
കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും. ഇത്തവണയും ‘പേപ്പര്‍ലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: