തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ വൈദ്യുത നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍. പുതിയ കണക്കുകള്‍ പ്രകാരം യൂണിറ്റിന് ഒമ്പത് പൈസ വീതം അധികമായി നല്‍കണം. എന്നാല്‍ 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക.
വൈദ്യുതി പുറത്തുനിന്നും വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് ഇപ്പോഴത്തെ ഈ നിരക്ക് വര്‍ധന. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന് തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: