നടി കീര്‍ത്തി സുരേഷ് സ്കൂള്‍ കാലം മുതലുള്ള സുഹൃത്തിനെയാണ് വിവാഹം ചെയ്യുന്നതെന്ന വാര്‍ത്ത തെറ്റാണെന്ന് അമ്മ മേനക സുരേഷ് കുമാര്‍.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ധാരളമായി ഈ വാര്‍ത്ത പ്രചരിക്കുകയാണ്. ഇപ്പോള്‍ റിസോര്‍ട്ട് നടത്തുന്ന ഇയാളുമായുള്ള വിവാഹം നാല് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഈ വാര്‍ത്ത ശരിയല്ല. – മേനക സുരേഷ് കുമാര്‍ പറയുന്നു.
എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും മേനക വ്യക്തമാക്കി. മലയാളത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച വാശിയാണ് കീര്‍ത്തി സുരേഷിന്റെ ഒടുവിലത്തെ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക