ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധമുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി).
അദാനി ഗ്രൂപ്പിലെ വ്യവസായങ്ങളുടെ ഓഹരികളുടെ ഈടിന്മേല് പിഎന്‍ബി അദാനിക്ക് പണം നല്‍കിയിട്ടില്ലെന്നും പഞ്ചാബ് ബാങ്ക് സി ഇ ഒ അതുല്‍ കുമാര്‍ ഗോയല്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെ വിമര്‍ശിച്ചുകൊണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം അദാനി ശരിക്കുള്ള വിലയേക്കാള്‍ 85 ശതമാനം അധിക വിലയ്ക്ക് കമ്പനി ഓഹരികള്‍ ബാങ്കുകളില്‍ ഈട് വെച്ച് വായ്പ എടുക്കുന്നു എന്നതായിരുന്നു.
ബാങ്കിന്റെ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്നും പിഎന്‍ബി അധികൃതര്‍ പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പിഎന്‍ബി വിശദീകരണവുമായി രംഗത്തെത്തിയത്.
70 ബില്യണില്‍ 25 ബില്യണും അദാനിയുടെ എയര്‍പോര്‍ട്ട് ബിസിനസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ തന്നെ ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. മാത്രമല്ല, പഞ്ചാബ് നാഷണല്‍ ബാങ്ക് നിക്ഷേപിച്ചിട്ടുള്ള അദാനിയുടെ നല്ല പണമൊഴുക്കുള്ള ബിസിനസുകളിലായതിനാല് റിസ്ക് കുറവാണെന്നും ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൂടുതലായി നിരീക്ഷിക്കുമെന്നും പഞ്ചാബ് ബാങ്ക് സി ഇ ഒ അതുല്‍ കുമാര്‍ ഗോയല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: