ഇടുക്കി: ഗവേഷണപ്രബന്ധം സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി യുവജമ കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. വാഴക്കുലയുടെ രചയിതാവിന്റെ സ്ഥാനത്ത് വൈലോപ്പിള്ളിയുടെ പേര് വന്നത് സാന്ദര്‍ഭികമായ പിഴവ് മാത്രമെന്ന് ചിന്ത പറഞ്ഞു. മനുഷസഹജമായി ഉണ്ടായ തെറ്റാണത്. തെറ്റ് ചൂണ്ടിക്കാട്ടിയത് സദുദ്ദേശത്തോടെയാണെന്നാണ് മനസിലാക്കുന്നത്. പിഴവ് ചൂണ്ടിക്കാട്ടിയവരോട് നന്ദി അറിയിക്കുന്നതായും ചിന്ത പറഞ്ഞു. ഗവേഷണപ്രബന്ധം പുസ്തകരൂപത്തിലാക്കുമ്പോള്‍ പിഴവ് തിരുത്തും.
ഓണ്‍ലൈന്‍ ആര്‍ട്ടിക്കിള്‍ കോപ്പിയടിച്ചെന്ന ആരോപണം തെറ്റാണെന്നും ചിന്ത കൂട്ടിചേര്‍ത്തു. ഗവേഷണത്തിന്റെ ഭാഗമായുള്ള സോഴ്സ് ആയാണ് അത് ഉപയോഗിച്ചത്. ഈ ലേഖനത്തിലെ ഒരു വരി പോലും പ്രബന്ധത്തില്‍ ഉപയോഗിച്ചിട്ടില്ല. ആശയം മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. ഇത് കൃത്യമായി റഫറന്‍സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കോപ്പിയടിയാണെന്ന് പറയാനാവില്ലെന്നും ചിന്ത പ്രതികരിച്ചു.
അതേസമയം ചിന്ത ജെറോമിനെതിരായ പരാതി തന്റെ മുന്നിൽ വന്നാൽ പരിഹരിക്കപ്പെടാതെ പോകില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃശൂരിൽ പറഞ്ഞു. പരാതികൾ നിയമാനുസൃതമായി പരിശോധിക്കും. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അക്കാദമിക് വിദഗ്ധരാണ്. എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്നും ഗവർണർ പറഞ്ഞു.
അതേസമയം ചങ്ങമ്പുഴ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റ് നോട്ടപ്പിശകും നോട്ടപ്പിശകും മാനുഷികപിഴവുമെന്ന് ചിന്ത ജെറോം. പുസ്തകരൂപത്തിലാക്കുമ്പോള്‍ തെറ്റുതിരുത്താന്‍ നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: