വൈത്തിരി : ലക്കിടി നവോദയ സ്കൂളില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം. കടുത്ത ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 86 വിദ്യാര്‍ത്ഥികളാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഞായറാഴ്ച രാത്രി മുതലാണ് വിദ്യാര്‍ത്ഥികളില്‍ വയറുവേദനയും ആരോഗ്യ പ്രശ്നങ്ങളും കണ്ടുതുടങ്ങിയത്. തിങ്കളാഴ്ച രണ്ട് വിദ്യാര്‍ത്ഥികളും അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതുവരെ ചികിത്സയ്ക്കായെത്തിയതില്‍ 10 കുട്ടികള്‍ ആശുപത്രി വിട്ടു. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. ആരും ഗുരുരതരാവസ്ഥയിലല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: