തിരുവനന്തപുരം : ‘വാഴക്കുല’ എന്ന കൃതിയുടെ രചയിതാവിനെ തെറ്റായി നല്‍കിയതിന് പിന്നാലെ പ്രബന്ധം കോപ്പിയടിച്ചതാണെന്നും ആരോപണം. ‘ബോധി കോമണ്‍സ്’ എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തില്‍ നിന്ന് കോപ്പിയടിച്ചതാണ് യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധമെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
2010 ഒക്ടോബര്‍ 17 നു ‘ബോധി കോമണ്‍സ്’ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ‘ദ് മൈന്‍ഡ് സ്പേയ്സ് ഓഫ് മെയിന്‍ സ്ട്രീം മലയാളം സിനിമ’ എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തില്‍ അതേപടി പകര്‍ത്തിയതായാണ് പുതിയ കണ്ടെത്തല്‍. ബ്രഹ്മപ്രകാശ് എന്ന് പേരുള്ള ആള് എഴുതിയ ലേഖനത്തില്‍ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര് ‘വൈലോപ്പിള്ളി’ എന്ന് തെറ്റായാണ് ചേര്‍ത്തിരിക്കുന്നത്. ഇത് ചിന്ത അതേപടി തന്റെ പ്രബന്ധത്തിലും പകര്‍ത്തിയിട്ടുണ്ട്. പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വര്‍ഗ, രാഷ്ട്രീയ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ബ്രഹ്മപ്രകാശിന്റെ ലേഖനത്തില്‍ പറയുന്നത്. ചിന്താ ജെറോമിന്റെ പ്രബന്ധവും ഇതിന് സമാനമാണ്.
ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന് കമ്മിറ്റി കേരള സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കും. സര്‍വ്വകലാശാല വിസിയെ നേരിട്ട് കണ്ട് പ്രബന്ധം കോപ്പിയടിച്ചതാണെന്നതിന്റെ തെളിവുകള്‍ നല്‍കുമെന്ന് ക്യാമ്പയിന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സര്‍വകലാശാലയ്ക്കു മുന്നിലുണ്ട്. പ്രബന്ധത്തില്‍ സര്‍വകലാശാല സൂക്ഷ്മനിരീക്ഷണം നടത്തി മേല്‍നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ അടുത്ത നടപടിയിലേക്കു കടക്കുമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്റെ ആവശ്യം.
അതേസമയം ചിന്ത ജെറോം തന്റെ പ്രബന്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കള്‍ക്കും. തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി എന്നാണ് പ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്. തന്റെ ‘മെന്റര്‍’ എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു. എംവി. ഗോവിന്ദന്, കെ.എന്‍.ബാലഗോപാല്‍, എ.എന്‍. ഷംസീര്‍, ഇ.പി.ജയരാജന്, പി.കെ. ശ്രീമതി, എം.സ്വരാജ്, ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ എന്നിവര്‍ക്കും ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് നല്കിയ പിന്തുണയ്ക്ക് ചിന്ത നന്ദി പറഞ്ഞിട്ടുണ്ട്. ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുമ്പോള്‍ അതിനു സഹായിച്ച അക്കാദമികവൈജ്ഞാനിക സമൂഹത്തിനും വ്യക്തികള്‍ക്കും കടപ്പാടു രേഖപ്പെടുത്താറുണ്ടെങ്കിലും ഇത്തരത്തില്‍ ആദ്യമായാണ്.
‘നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയിലെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് ചിന്ത ജെറോം പ്രബന്ധം തയ്യാറാക്കിയത്. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. 2021 ല്‍ സര്‍വകലാശാല ഇതിന് പിഎച്ച്ഡി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: