ന്യൂദല്‍ഹി : രാഷ്ട്രപതി ഭവനിലെ മുഗള്‍ പൂന്തോട്ടം ഇനി മുതല്‍ അമൃത് ഉദ്യാന്‍ എന്നറിയപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പൂന്തോട്ടത്തിന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കുന്നത്.
ഈ മാസം 31 മുതല്‍ മാര്‍ച്ച് 26 വരെ സാധാരണക്കാര്‍ക്കായി തുറന്നു കൊടുക്കുന്നുണ്ട്. ശൈത്യകാലത്തിന് മുന്നോടിയായി ഇത് എല്ലാ വര്‍ഷവും സാധാരണക്കാര്‍ക്കായി തുറന്നു കൊടുക്കാറുള്ളതാണ്. അതിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പേരുമാറ്റത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് കശ്മീരിലെ ഷാജഹാന് ചക്രവര്‍ത്തിയുടേതിന് സമാനമായ രീതിയിലാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടം നിര്‍മിച്ചിട്ടുള്ളത്. അതിനാലാണ് ഇതിന് മുഗള്‍ ഗാര്ഡന് എന്ന് പേര് നല്‍കിയിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിന് ചേരുന്ന വിധത്തിലാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിന് അമൃത് ഉദ്യാന്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: