കൊല്ലം: വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ പ്രാണരക്ഷാര്‍ത്ഥം പോലീസ് വെടിയുതിര്‍ത്തു. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ മൂന്ന് പ്രതികളാണ് പോലീസിനെ ആക്രമിച്ചത്. പ്രതികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടുപേര്‍ കായലില്‍ ചാടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
പ്രതികളായ ആന്റണിയും ലിജോയും അടക്കം മൂന്ന് പേർ കുണ്ടറയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്ക് സി ഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. വീട് വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോള്‍ ഇവര്‍ പോലീസിന് നേരെ വടിവാള്‍ വീശി. ഇതോടെ പ്രാണരക്ഷാര്‍ത്ഥം സി ഐ നാല് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലില്‍ ചാടി രക്ഷപ്പെട്ടു.
നാല് റൗണ്ട് വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: