ഭോപ്പാല്‍ : മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്നു വീണു. മധ്യപ്രദേശ് മോരോനയ്ക്ക് സമീപത്തായി രണ്ട് യുദ്ധ വിമാനങ്ങളും രാജസ്ഥാന് ഭരത്പൂരിലായി ഒരു ചാര്‍ട്ടേഡ് വിമാനവുമാണ് തകര്‍ന്നു വീണത്.
മധ്യപ്രദേശില്‍ സുഖോയ്- 30, മിറാഷ് 2000 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഗ്വാളിയാര്‍ എയര്‍വേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം.
പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഭരത്പൂര്‍ ഡിഎസ്പി അറിയിച്ചു. അപകടങ്ങള്‍ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംയുക്ത സൈനിക മേധാവി അനില്‍ ചൗധരി ഇന്ത്യന്‍ വ്യോമസേനാ മേധാവി എന്നിവരുമായി ചര്‍ച്ച നടത്തുകയും വിശദാംശങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര പ്രതിരോധമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: