ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തന്റെ പാര്‍ട്ടി ഇല്ലാതായെന്നും കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. ഇതോടെ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന സന്ദേശം പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ മണിക്കൂറുകള്‍ക്കകം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ നിന്നും ഈ സന്ദേശം അപ്രത്യക്ഷമായി. ഇതിന് ശേഷം മക്കള്‍ നീതി മയ്യം കോണ്‍ഗ്രസില്‍ ലയിച്ചതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവിട്ടിട്ടില്ല.
ജനവരി 30ന് കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന അറിയിപ്പാണ് ആദ്യം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ വന്നത്. “ജനവരി 30ന് ബാപ്പുവിനെ മരണത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരും”- ഇതായിരുന്നു മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ നല്‍കിയ സന്ദേശം.
രാഹുല്‍ ഗാന്ധിയെ ഭാരത് ജോഡോ യാത്രയില്‍ സന്ധിച്ച ശേഷം കമല്‍ ഹാസന്‍ പറഞ്ഞത് രാഹുല്‍ ഗാന്ധി രാഹുല്‍ഗാന്ധിയെ കൊന്നതുപോലെ താന്‍ മക്കള്‍ നീതി മയ്യത്തെയും കൊല്ലുകയാണെന്നും ഇനി മുതല്‍ എല്ലാവരും കോണ്‍ഗ്രസാണെന്നുമായിരുന്നു കമല്‍ ഹാസന്റെ നടത്തിയ പ്രതികരണം.
ഇപ്പോള്‍ മക്കള്‍ നീതി മയ്യം പിആര്‍ഒയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചുവെന്ന കാര്യം സ്ഥിരീകരിക്കുന്നില്ല. പാര്‍ട്ടി അറിയാതെ, ആരോ വെബ് സൈറ്റില്‍ ഈ സന്ദേശം പങ്കുവെച്ചതാണെന്നും തങ്ങളുടെ വെബ്സൈറ്റ് ആരോ ഹാക്ക് ചെയ്തെന്നും മക്കള്‍ നീതി മയ്യം പിആര്‍ഒ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ, മക്കള്‍ നീതി മയ്യം വെബ്സൈറ്റും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ഇതോടെ അണികള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. എല്ലാവരും ഇത് സംബന്ധിച്ച് കമല്‍ഹാസന്റെ പ്രതികരണം കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: