അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ബിജെപിയ്ക്കെതിരെ ഒന്നിച്ച സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടിയായി സിപിഎംഎംഎല്‍എ ബിജെപിയിലേക്ക്. കൈലാഷഹാര്‍ മണ്ഡലത്തിലെ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എയായ മൊബഷര്‍ അലിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഫിബ്രവരി 16ന് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പുള്ള ഈ കളം മാറല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും തലവേദനയായി.
മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ മൊബഷര്‍ അലിയുടെ ബിജെപിയിലേക്കുള്ള മാറ്റം വലിയ തിരിച്ചടിയാണെന്ന് ത്രിപുരയിലെ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബില്ലാല്‍ മിയയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൊക്സാനഗറില്‍ നിന്നും രണ്ട് തവണ എംഎല്‍എ ആയ വ്യക്തിയാണ് ബില്ലാല്‍ മിയ. ത്രിപുരയിലെ ഏറ്റവും മുതിര്‍ന്ന മുസ്ലിം മുഖങ്ങളാണ് മൊഷബര് അലിയും ബില്ലാല്‍ മിയയും.
സിപിഎമ്മും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയതിനെ തുര്‍ന്ന് കൈലഷഹാര് മണ്ഡലം കോണ്‍ഗ്രസിന് വിട്ട് നല്കാന് സിപിഎം തീരുമാനിച്ചത് അവിടെ നിന്നും രണ്ട് തവണ സിപിഎം ടിക്കറ്റില്‍ ജയിച്ച മൊബഷര്‍ അലിയെ ചൊടിപ്പിക്കുകയായിരുന്നു.
മൊബഷര്‍ അലി ഇപ്പോള്‍ ദല്‍ഹിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ചയിലാണ്. കൂടുതല്‍ സിപിഎം നേതാക്കളെയും മുസ്ലിങ്ങളെയും ബിജെപിയില്‍ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: