ന്യൂദല്‍ഹി: വിശിഷ്ടസേവനത്തിനുള്ള രാഷ്‌ട്രപതിയുടെ ഇക്കൊല്ലത്തെ മെഡലിന് അര്‍ഹരായത് 26 മലയാളികള്‍. വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് തൃശ്ശൂര്‍ റെയ്ഞ്ച് എസ്.പി. ആമോസ് മാമ്മന്‍ അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്‌ട്രപതിയുടെ പോലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
പി. പ്രകാശ് (ഐജി, ഇന്റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐജി, ഡയറക്ടര്‍, ക്യാബിനറ്റ് സെക്രേട്ടറിയറ്റ്, ന്യൂദല്‍ഹി), കെ.കെ. മൊയ്തീന്‍കുട്ടി (എസ്പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആന്‍ഡ് വയനാട്), എസ്. ഷംസുദ്ദീന്‍ (ഡിവൈഎസ്പി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എല്‍. അജിത് കുമാര്‍ (ഡിവൈഎസ്പി, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെന്റ്), കെ.വി. പ്രമോദന്‍ (ഇന്‍സ്‌പെക്ടര്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആര്‍. രാജേന്ദ്രന്‍ (എസ്‌ഐ, കേരള പോലീസ് അക്കാഡമി), സി.പി.കെ ബിജുലാല്‍ (ഗ്രേഡ് എസ്‌ഐ, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്‌ഐ, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്‌ഐയു-2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എഎസ്‌ഐ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, തൃശ്ശൂര്‍ സിറ്റി) എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചത്. രാഷ്‌ട്രപതിയുടെ ജീവന്‍ രക്ഷാ മെഡലുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള എട്ടുപേര്‍ അര്‍ഹരായി. ഇതില്‍ മൂന്ന് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാപതക്കും അഞ്ചുപേര്‍ക്ക് ജീവന്‍ രക്ഷാപതക്കുമാണ് ലഭിക്കുക. മാസ്റ്റര്‍ മുഹമ്മദ് സൂഫിയാന്‍, മാസ്റ്റര്‍ നീരജ് കെ. നിത്യാനന്ദ്, മാസ്റ്റര്‍ അതുല്‍ ബിനീഷ് എന്നിവരാണ് ഉത്തം ജീവന്‍ രക്ഷാപതക്കിന് അര്‍ഹരായത്. മാസ്റ്റര്‍ അഥിന്‍ പ്രിന്‍സ്, ബബീഷ് ബി., സുബോധ് ലാല്‍ സി. (കേരള പോലീസ്), മാസ്റ്റര്‍ മുഹൈമിന്‍ പി.കെ., മാസ്റ്റര്‍ മുഹമ്മദ് ഷാമില്‍ എന്നിവര്‍ക്കാണ് ജീവന്‍ രക്ഷാ പതക്ക് ലഭിക്കുക.
സ്തുത്യര്‍ഹമായ സേവനത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള രാഷ്‌ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. പ്രകാശ് മുസിലിയാത്ത് (സൂപ്രണ്ട്, കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍, കാലിക്കറ്റ്, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്, കൊച്ചി, തിരുവനന്തപുരം മേഖല), ജോഫി ജോസ് (സിനീയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, കൊച്ചി സോണല്‍ യൂണിറ്റ്) എന്നിവരാണ് മെഡലിന് അര്‍ഹരായവര്‍.
വിശിഷ്ട സേവനത്തിനുള്ള ഫയര്‍ സര്‍വീസ് മെഡലിന് മലയാളികളായ കൃഷ്ണന്‍ ഷണ്‍മുഖന്‍, ബെന്നി മാത്യു (സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍) എന്നിവരും അര്‍ഹരായി. സ്തുത്യര്‍ഹ സേവനത്തിന് നൗഷാദ് മുഹമ്മദ് ഖനീഫ (ഡയറക്ടര്‍, ടെക്‌നിക്കല്‍), രാജശേഖരന്‍ നായര്‍ എസ്., സുഭാഷ് കെ.ബി. (സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍). മികച്ച സേവനം കാഴ്ച വച്ച റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് സതേണ്‍ റെയില്‍വേ എസ്‌ഐ ജെ. രാജേന്ദ്രന്‍, അസി. എസ്‌ഐ സജി അഗസ്റ്റിന്‍ എന്നിവരും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: