Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സൈനികര്‍ക്കുള്ള ധീരതാ പുരസ്‌കാരങ്ങളും അവയുടെ ഉല്‍പ്പത്തിയും

ഇന്ത്യയില്‍ നാളിതുവരെ 21 പേര്‍ക്കാണ് പരമോന്നത ബഹുമതിയായ പരമവീരചക്രം ലഭിച്ചിട്ടുള്ളത്. അതില്‍ 14 പേര്‍ക്ക് ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടാണ്. പരമവീരചക്രം ലഭിച്ചവരില്‍ മലയാളികള്‍ ആരുംതന്നെയില്ല. വിവിധ യുദ്ധങ്ങളിലായി കേരളത്തില്‍നിന്നു 48 പേര്‍ക്ക് വീരചക്രവും രണ്ടുപേര്‍ക്ക് മഹാവീരചക്രവും ലഭിച്ചിട്ടുണ്ട്. 1947-48 ലെ കശ്മീര്‍ യുദ്ധത്തില്‍ പാലക്കാട്ടുകാരന്‍ മേജര്‍ അണ്ണാവി രാമസ്വാമി കൃഷ്ണസ്വാമിക്ക് മരണാനന്തര ബഹുമതിയായാണ് മഹാവീരചക്രം ലഭിച്ചത്. ഇടയാറന്മുള സ്വദേശി ഹവില്‍ദാര്‍ തോമസ് ഫിലിപ്പോസിനും മഹാവീരചക്രം ലഭിച്ചിട്ടുണ്ട്. നീണ്ട സേവനത്തിനുശേഷം സൈന്യത്തില്‍നിന്നും റിട്ടയര്‍ ചെയ്ത അദ്ദേഹം 2018 ല്‍ അന്തരിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 26, 2023, 05:55 am IST
in Article

അഡ്വ. പി.കെ. ശങ്കരന്‍കുട്ടി

(ദീര്‍ഘകാലം സൈനികക്ഷേമ വകുപ്പില്‍ സേവനമനുഷ്ഠിച്ച ലേഖകന്‍ എഴുത്തുകാരനും എംപ്ലോയ്‌മെന്റ് വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്നു)

ശത്രുസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പ്രദര്‍ശിപ്പിക്കുന്ന അസാമാന്യ ധീരതക്ക് അംഗീകാരമായി ഇന്ത്യന്‍ സൈനികര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത് ആദ്യ റിപ്പബ്ലിക് ദിനമായ 1950 ജനുവരി 26നാണ്. പരമവീരചക്രം, മഹാവീരചക്രം, വീരചക്രം എന്നിവയാണവ. അതിനു തുടര്‍ച്ചയായി സേനാമെഡലും മെന്‍ഷന്‍ ഇന്‍ഡസ് പാച്ചാസും ചീഫ് ഓഫ് സ്റ്റാഫിന്റെ കമന്റേഷന്‍ കാര്‍ഡും നിലവില്‍വന്നു. ഈ ആറ് പുരസ്‌കാരങ്ങളില്‍ അവസാനത്തെ മൂന്നെണ്ണം യുദ്ധേതര സാഹചര്യത്തിലും സൈനിക സേവനത്തിനിടയില്‍ പ്രദര്‍ശിപ്പിക്കുന്ന അസാമാന്യ ധീരതക്കു നല്‍കാവുന്നതാണ്. ഈ അവാര്‍ഡുകള്‍ക്ക് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച 1947 ആഗസ്റ്റ് 15 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്.  

ഈ അവാര്‍ഡുകള്‍ക്ക് പ്രാരംഭം കുറിച്ചതിന് കാരണം 1947-48 കാലഘട്ടത്തില്‍ നടന്ന കശ്മീര്‍ യുദ്ധമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനു തൊട്ടുപിന്നാലെ 1947 ഒക്‌ടോബറില്‍ കശ്മീര്‍ പിടിച്ചടക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് മിന്നാലാക്രമണം നടത്തി കുറെ പ്രവിശ്യകള്‍ പിടിച്ചെടുത്തു. അല്‍പം വൈകിയാണെങ്കിലും വിവരം അറിഞ്ഞയുടന്‍ ഇന്ത്യന്‍ സൈന്യം ആ നീക്കം ചെറുത്തു. 1947ല്‍ പാക്കിസ്ഥാന്‍ കശ്മീരില്‍ തുടങ്ങിവച്ച ആക്രമണവും അതിനെ ചെറുത്തുകൊണ്ടുള്ള ഇന്ത്യയുടെ പ്രതിരോധവും ഒരുവര്‍ഷവും രണ്ടു മാസവും നീണ്ടുനിന്നു. 1949 ജനുവരി ഒന്നിനാണ് വെടിനിര്‍ത്തല്‍ നിലവില്‍വന്നത്. മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന്‍ ഇന്ത്യയില്‍നിന്നും പിടിച്ചെടുത്ത പ്രവിശ്യയെ പാക് അധിനിവേശ കശ്മീര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ യുദ്ധത്തില്‍ ധാരാളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടായി. ഈ യുദ്ധത്തില്‍ പങ്കെടുത്ത് അസാമാന്യ ധൈര്യം പ്രകടിപ്പിച്ച ധീരയോദ്ധാക്കള്‍ക്ക് അവാര്‍ഡുകള്‍ നല്‍കണമെന്ന് ഭാരതസര്‍ക്കാര്‍ തീരുമാനിച്ചു. അതനുസരിച്ച് 1948 മെയ്‌മാസത്തില്‍തന്നെ ഇതിനായുളള നിര്‍ദ്ദേശം ഭാരതസര്‍ക്കാര്‍ ബ്രിട്ടീഷ് രാജ്ഞിക്കു സമര്‍പ്പിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ സൈനികര്‍ക്കു നല്‍കുന്ന ധീരതാ പുരസ്‌കാരങ്ങളായ വിക്‌ടോറിയ ക്രോസ്, ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ്, മിലിട്ടറി ക്രോസ് എന്നീ ഉത്തുംഗ അവാര്‍ഡുകള്‍ക്കു  സമാനമായ രീതിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കും ബഹുതികള്‍ നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വളരെ വൈകിയും അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന രാജഗോപാലാചാരി ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായ 1950 ജനുവരി 26നു തന്നെ ബ്രിട്ടീഷ് അവാര്‍ഡുകള്‍ക്ക് സമാനമായി പരമവീരചക്രം, മഹാവീരചക്രം, വീരചക്ര പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനോട് ആവശ്യപ്പെട്ടു. ആ നിര്‍ദ്ദേശം അദ്ദേഹം അംഗീകരിച്ചു. തല്‍ഫലമായി കശ്മീര്‍ യുദ്ധത്തില്‍ പങ്കെടുത്ത 5 പേര്‍ക്ക് പരമോന്നത ബഹുമതിയായ പരമവീരചക്ര പുരസ്‌കാരം ലഭിക്കുകയുണ്ടായി. ഇതില്‍ 3 പേര്‍ക്ക് ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടാണ്. ആ യുദ്ധത്തില്‍ മഹാവീരചക്രം നേടിയ 53 പേരും വീരചക്രം നേടിയ 308 പേരും ഉണ്ടായിരുന്നു. ഇവയില്‍ 17 മഹാവീരചക്രവും 60 വീരചക്രവും മരണാനന്തര ബഹുമതികളാണ്. റിപ്പബ്ലിക്കിനുശേഷം 1950ല്‍ത്തന്നെ ഭാരതസര്‍ക്കാര്‍ ഇവരെ ആദരിക്കുകയുണ്ടായി.

തുടര്‍ന്ന് 1961 ല്‍ കോംഗോയില്‍ യുഎന്‍ പീസ്‌കീപ്പിങ് ഫോഴ്‌സില്‍ സേവനമനുഷ്ഠിക്കവെ അസാമാന്യമായ രീതിയില്‍ ധൈര്യം പ്രകടിപ്പിച്ചവര്‍ക്ക് ഒരു പരമവീരചക്രവും 2 മഹാവീരചക്രവും 16 വീരചക്രവും നല്‍കി രാഷ്‌ട്രം ആദരിച്ചു. തുടര്‍ന്ന് 1962 ല്‍ നടന്ന ഇന്തോ-ചൈന യുദ്ധം, 1965 ലെയും 1971 ലെയും ഇന്തോ-പാക് യുദ്ധം, 1987-90 കാലഘട്ടത്തില്‍ ശ്രീലങ്കയില്‍ തമിഴ്പുലികളെ അമര്‍ച്ച ചെയ്യാന്‍ നടത്തിയ ഓപ്പറേഷന്‍ പവന്‍, 1990 ലെ സിയാചിന്‍ യുദ്ധം, 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധം എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്ത് അസാമാന്യ ധീരത പ്രകടിപ്പിച്ച സൈനികര്‍ക്ക് നേരിട്ടു മരണാനന്തര ബഹുമതിയായും 1500ല്‍ അധികം പേര്‍ക്ക് ഈ ഉത്തുംഗ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ നാളിതുവരെ 21 പേര്‍ക്കാണ് പരമോന്നത ബഹുമതിയായ പരമവീരചക്രം ലഭിച്ചിട്ടുള്ളത്. അതില്‍ 14 പേര്‍ക്ക് ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടാണ്. പരമവീരചക്രം ലഭിച്ചവരില്‍ മലയാളികള്‍ ആരുംതന്നെയില്ല. വിവിധ യുദ്ധങ്ങളിലായി കേരളത്തില്‍നിന്നു 48 പേര്‍ക്ക് വീരചക്രവും രണ്ടുപേര്‍ക്ക് മഹാവീരചക്രവും ലഭിച്ചിട്ടുണ്ട്. 1947-48 ലെ കശ്മീര്‍ യുദ്ധത്തില്‍ പാലക്കാട്ടുകാരന്‍ മേജര്‍ അണ്ണാവി രാമസ്വാമി കൃഷ്ണസ്വാമിക്ക് മരണാനന്തര ബഹുമതിയായാണ് മഹാവീരചക്രം ലഭിച്ചത്. ഇടയാറന്മുള സ്വദേശി ഹവില്‍ദാര്‍ തോമസ് ഫിലിപ്പോസിനും മഹാവീരചക്രം ലഭിച്ചിട്ടുണ്ട്. നീണ്ട സേവനത്തിനുശേഷം സൈന്യത്തില്‍നിന്നും റിട്ടയര്‍ ചെയ്ത അദ്ദേഹം 2018 ല്‍ അന്തരിച്ചു.

യുദ്ധേതര സാഹചര്യങ്ങളായ തീവ്രവാദി ആക്രമണം ചെറുക്കല്‍, വെള്ളപ്പൊക്ക ദുരിതാശ്വാസം, അഗ്‌നിബാധ ചെറുക്കല്‍ തുടങ്ങിയ അത്യാഹിത കര്‍മപരിപാടികളില്‍ സജീവമായി പങ്കെടുത്ത് അസാമാന്യ ധീരത പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന ബഹുമതികളാണ് അശോകചക്രം, കീര്‍ത്തിചക്രം, ശൗര്യചക്രം എന്നിവ. 1954 ല്‍ ഏര്‍പ്പെടുത്തിയ ഭാരതത്തിലെ ഉത്തുംഗ പുരസ്‌കാരമാണ് ഭാരതരത്‌ന. തുടര്‍ന്ന് ആ വര്‍ഷത്തില്‍ത്തന്നെ പദ്മാ പുരസ്‌കാരങ്ങളും നിലവില്‍വന്നു. ഭാരതരത്‌നയും പദ്മാ പുരസ്‌കാരങ്ങളും സൈനികര്‍ക്കല്ല, വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിയവര്‍ക്കാണ് നല്‍കുന്നത്.

1960 ലെ റിപ്പബ്ലിക് ദിനത്തില്‍ സൈനികര്‍ക്കായി പ്രഖ്യാപിച്ച പുരസ്‌കാരങ്ങളാണ് വിശിഷ്ടസേവാ മെഡല്‍, സൈന്യസേവാ മെഡല്‍, വിദേശസേവാ മെഡല്‍, സേനാമെഡലുകള്‍ എന്നിവ.

Tags: indiasoldiersറിപ്പബ്ലിക് ദിനംവീര്‍ ചക്രParamveer Chakraധീരതാ പുരസ്‌കാരങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.