തിരുവനന്തപുരം : ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചതായി തെളിവുകള്‍ പുറത്ത്. മുന്‍കാല പ്രാബല്യത്തില്‍ താന്‍ കുടിശ്ശിക ആവശ്യപ്പെട്ടെങ്കില്‍ അതിന്റെ കത്ത് പുറത്തുവിടണമെന്ന് ചിന്ത ജെറോം നേരത്തെ വെല്ലുവിളിച്ചിരുന്നു. തെളിവ് പുറത്തുവന്നതോടെ ചിന്തയുടെ വാദങ്ങളെല്ലാം പൊളിയുകയാണ്.
ചിന്ത നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശമ്പള കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് ചിന്ത കത്ത് നല്‍കിയത്. ഇത് ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയയ്ക്കുകയായിരുന്നു. ചിന്തയുടെ കത്താണ് ശമ്പള കുടിശ്ശിക നല്‍കുന്നതിന്റെ ആധാരമെന്നും ഉത്തരവിന്റെ പകര്‍പ്പില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമായി എട്ടരലക്ഷത്തോളം രൂപയാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവ് ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെയാണ് ചിന്ത ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും.
ശമ്പള കുടിശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 2022 ഓഗസ്റ്റിലെഴുതിയ കത്ത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. 17 മാസത്തെ കുടിശിക മാസം 50000 രൂപ വച്ചാണ് എട്ടര ലക്ഷം രൂപയെന്ന് കണക്കാക്കിയതും അത് അനുവദിച്ചതും
പ്രതികരിക്കാൻ ഇവിടെ എഴുതുക: