തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെ സംബന്ധിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിരെ ബിജെപിയുടെ പ്രതിഷേധത്തില്‍ കേസെടുത്ത് പോലീസ്. പൂജപ്പുരയില്‍ ഡിവൈഎഫ്ഐ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത് പോലീസ് കാവലിലാണ്. ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നതാണ്.
കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള സിപിഎമ്മിന്റെ വിശദീകരണ യോഗത്തിന്റെ മറവിലാണ് ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ചതോടെ പോലിസ് ബാരിക്കേഡ് കെട്ടിപ്പൊക്കുകയും, പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കി ഉപയോഗിക്കുകയുമായിരുന്നു.
എന്നാല്‍ നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ബിജെപി യുവമോര്‍ച്ചാ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 13 പേരാണ് കേസില്‍ പ്രതികള്‍. ആകെ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍വഹാമില്ലെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: