കൊച്ചി : കളമശ്ശേരിയില്‍ നിന്നും 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിലെ പ്രതി ജുനൈസ് മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതി. വധശ്രമം അടക്കമുള്ള കേസുകളാണ് ജുനൈസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അഴുകിയ മാസം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് മനഃപ്പൂര്‍വം അപായപ്പെടുത്തുവാന്‍ വിഷവസ്തു കഴിപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ജുനൈസിന്റെ പേരില്‍ മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ വധശ്രമമടക്കം അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തമിഴ്‌നാട് പൊള്ളാച്ചില്‍ നിന്നാണ് ജുനൈസ് പഴകിയ മാംസം കൊണ്ടുവന്നത്. അത് പഴകിയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എത്തിച്ചിരുന്നത്. മറ്റ് കടകളെ അപേക്ഷിച്ച് ജുനൈസ് കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 269, 270, 273,34, 328 വകുപ്പുകളാണ് ജുനൈസിനെതിരെ ചുമത്തിയിട്ടുള്ളത്. പൊള്ളാച്ചിയില്‍ ജുനൈസിന് ഇറച്ചി വിറ്റവരേയും കണ്ടെത്തി കേസെടുക്കുമെന്ന് ഡിസിപി എസ്. ശശിധരന്‍ അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ജുനൈസിനെ കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നത്. കൊച്ചിയിലെ 50 ഓളം കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വിപണി വിലയേക്കാള്‍ കുറച്ചാണ് ഈടാക്കിയിരുന്നത്. 500 കിലോ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചതും ചില്ലറ വില്‍പ്പനാക്കായാണെന്നും ജുനൈസ് പറഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് പിന്നാലെ സഹായി നിസാബിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: