100 മീറ്റര്‍ ഓട്ടത്തില്‍ പലതവണ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് നിക്ഷേപസ്ഥാപനത്തെ ഏല്പിച്ച തന്റെ സമ്പാദ്യമായ 103 കോടി രൂപ സ്വകാര്യ നിക്ഷേപ സ്ഥാപനത്തില്‍ നിന്നും നഷ്ടമായി. ലണ്ടനിലെ കിംഗ്സ്റ്റന്‍ ആസ്ഥാനമായ സ്വകാര്യ നിക്ഷേപസ്ഥാപനമായ സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ജമൈക്കന്‍ ശാഖയിലാണ് പണം നഷ്ടമായത്. ആരാണ് ഈ തുക തട്ടിയെടുത്തത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.
അക്കൗണ്ടിൽ 12,000 ഡോളർ (ഏകദേശം 9 ലക്ഷം രൂപ) മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൺ പി ഗോർഡൻ പറഞ്ഞു. ബോൾട്ടിന്റെ വിരമിക്കൽ തുകയും ലൈഫ് സേവിംഗ്സും അക്കൗണ്ടിൽ ഉൾപ്പെട്ടിരുന്നു എന്ന് ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
ബാങ്കിൽ കൂടുതൽ പരിശാധനകൾ നടത്താൻ ജമൈക്കയിലെ ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ സ്വമേധയാ ഒരു മാനേജരെ നിയമിച്ചു. തട്ടിപ്പ് ആരോപണങ്ങളെ ഗൗരവമായാണ് കാണുന്നത് എന്ന് കമ്മീഷൻ വ്യക്തമാക്കി.
സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് ജനുവരി 10ന് ഒരു മാനേജർ തട്ടിപ്പ് നടത്തിയെന്ന് മുന്നറിയിപ്പ് നൽകി അധികൃതർക്ക് കത്തയച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ദിവസങ്ങൾക്ക് ശേഷം, ബോൾട്ടിന്റെ അക്കൗണ്ടിലെ പണം ഏകദേശം 12.8 മില്യണിൽ നിന്ന് 12,000 ഡോളര്‍ ഒഴിച്ചുള്ള ഏകദേശം 103 കോടി രൂപ മാത്രമേ ഉള്ളൂവെന്ന് ബോൾട്ടിന്റെ അഭിഭാഷകർ പറഞ്ഞു.
നിരവധി പ്രായമായ ഇടപാടുകാരും വഞ്ചിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ക്ലാർക്ക് പറഞ്ഞു.
അടുത്ത ആഴ്ച അവസാനത്തോടെ പണം തിരികെ നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ബോൾട്ടിന്റെ അഭിഭാഷകർ അറിയിച്ചു. 1986 ഓഗസ്റ്റ് 21 ന് ജനിച്ച ഒളിമ്പിക് ഇതിഹാസമാണ് ഉസൈൻ ബോൾട്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ മനുഷ്യൻ എന്നറിയപ്പെടുന്ന അദ്ദേഹം ജമൈക്കയിൽ ആണ് ജനിച്ചത്.
ഒമ്പത് തവണ 100 മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവാണ് ഉസൈന്‍ ബോള്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: