കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിന്റെ അവസാനഘട്ട പരിക്ഷ ജനുവരി 29 ന് നടക്കും. ആദ്യ രണ്ടു ഘട്ടത്തിലും ഓണ്‍ലൈന്‍ പരീക്ഷ ആയിരുന്നു. ഫൈനല്‍ എഴുത്തുപരീക്ഷയാണ്.
കേരളത്തിലെ നാല് കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയില്‍ രണ്ടാം ഘട്ടത്തില്‍ 65 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ കുട്ടികളാണ് പങ്കെടുക്കുക യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം പരീക്ഷയാണ്. രാവിലെ 11 ണിക്ക് ആരംഭിക്കുന്ന പരീക്ഷയുടെ സമയം ഒരു മണിക്കൂറാണ്.
ഭാരത ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ധീരദേശാഭിമാനികളും സംഭവങ്ങളും അടക്കം ബിസി 1200 മുതല്‍ എഡി 1400 വരെയുള്ള ചരിത്രം, ഭാരത സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എഡി 1400 മുതല്‍ 1947 വരെയുള്ള ചരിത്രം. 1947 നു ശേഷമുള്ള ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ എന്നിവയാണ് സിലബസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: