തിരുവനന്തപുരം:മാളികപ്പുറത്തെ അഭിനന്ദിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ്.
വാക്കുകൾക്ക് അതീതമായ അഭിനയമാണ് ഉണ്ണിമുകുന്ദന് കാഴ്ചവെച്ചിരിക്കുന്നതെന്നും അലക്സാണ്ടര്‍ ജേക്കബ്ബ് പറയുന്നു. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാളികപ്പുറത്തെ വിശേഷിപ്പിക്കാം. ആദ്യ പകുതി തീർച്ചയായും ആരുടെയും കണ്ണു നനയിക്കും. രണ്ടാം പകുതി ആക്ഷനും ഭക്തിയും”- അലക്സാണ്ടര്‍ ജേക്കബ്ബ് എഴുതുന്നു.
“ദൈവമേ! ശബരിമലയിൽ കയറി അയ്യപ്പസ്വാമിയെ ദർശിക്കണമെന്ന കല്ലു എന്ന എട്ടുവയസ്സുകാരിയുടെ ആഗ്രഹത്തെക്കുറിച്ചാണ് “മാളികപ്പുറം” പറയുന്നത്. പോസിറ്റീവിറ്റിയുടെ ഒരു പുതിയ ലോകത്തിലൂടെയാണ് ചിത്രം നമ്മെ കൊണ്ടുപോകുന്നത്. കൂടാതെ ഒരു കൊച്ചുകുട്ടിയുടെ ആഗ്രഹം വിധി എങ്ങനെ നിറവേറ്റുന്നുവെന്നും ഇത് കാണിക്കുന്നു. മാളികപ്പുറത്തിൽ അഭിനയിച്ച മുഴുവൻ അഭിനേതാക്കളും അതിശയിപ്പിക്കുന്നു. രണ്ട് കുട്ടികളും വളരെ നന്നായി അഭിനയിച്ചു. ആ കുട്ടികൾ പ്രേക്ഷകരുടെ മനസ്സിനുള്ളിൽ ഒരു മുദ്ര പതിപ്പിച്ചിരിക്കുന്നു”- അലക്സാണ്ടര്‍ ജേക്കബ്ബ് കുറിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: