തിരുവനന്തപുരം: കൊവിഡ് കാലത്തിന് ശേഷം സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിയതോടെ കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷനും (ടൂര്‍ഫെഡ്) കൂടുതല്‍ ടൂര്‍ പാക്കേജുകള്‍ തയാറാക്കുന്നു. കുറഞ്ഞ ചിലവില്‍ എല്ലാവര്ക്കും നാടുകാണാനുള്ള അവസരമാണ് ആഭ്യന്തര പാക്കേജുകളിലൂടെ ടൂര്‍ ഫെഡ് ഒരുക്കിയിരിക്കുന്നതെന്നും ഇത് മാതൃകപരമായ ബിസിനസ് നേട്ടമാണ് കൈവരിച്ചതെന്നും മന്ത്രി വി.എന്‍ വാസവന് പറഞ്ഞു.
ആഭ്യന്തര പാക്കേജുകളും വിദേശ പാക്കേജുകളുമുള്‍പ്പെടെ ഏകദേശം 60 ടൂര്‍പാക്കേജുകളാണ് ടൂര്‍ഫെഡിനിപ്പോള്‍ ഉള്ളത്. ഉത്തരവാദിത്ത ടൂറിസം, വില്ലേജ് ടൂറിസം, ഫാം ടൂറിസം, കനാല്‍ ടൂറിസം, കായല്‍ ടൂറിസം, മണ്‍സൂണ്‍ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം എന്നിവയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള യാത്രപാക്കേജുകളാണ് ഇതില്‍.
ടൂര്‍ഫെഡിന്റെ ഉത്തരവാദിത്തയാത്ര പാക്കേജുകളായ ഒരു ദിന വിസ്മയ യാത്ര കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നോം കൊയ്ത വിനോദ സഞ്ചാര പാക്കേജാണ്. അറേബ്യന്‍ സീ പായ്ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷം പേര് ആസ്വദിച്ചു. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നുണ്ട്. വിനോദയാത്രകള്‍ക്ക് അവസരം ലഭിക്കാത്ത കുട്ടികള്‍ക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്ത്. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകള്‍ക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതി ഉടന്‍ ആരംഭിക്കും.
മണ്‍റോതുരുത്ത്, ജടായുപ്പാറ, വര്‍ക്കല പൊന്നിന് തുരുത്ത,് കാവേരി പാര്‍ക്ക്, അഗ്രികള്‍ച്ചര്‍ തീം പാര്‍ക്ക്, ഗവി, വാഗമണ്‍, കൃഷ്ണപുരം കുമാരകോടി, അതിരപ്പള്ളി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, അഷ്ടമുടി, സാംബാണികോടി ഹൗസ്ബോട്ട്, കുമരകം പാതിരാമണല്‍ ഹൗസ്ബോട്ട്, ആലപ്പുഴ കുട്ടനാട് ചമ്പക്കുളം കായല്‍ ടൂറിസം പാക്കേജ്, പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന മൂന്നാര്‍, ഇടുക്കി, വയനാട്, കണ്ണൂര്‍, ബേക്കല്‍, ഗവി വാഗമണ്‍ സ്പെഷല്‍ പാക്കേജ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
കേരളത്തിലെ വിവിധ പാക്കേജുകള്‍ കൂടാതെ ടൂര്‍ഫെഡ് ഭാരത് ദര്ശന് പാക്കേജുകളായ ദല്‍ഹി ആഗ്രജയ്പൂര്‍, ഷിംല കുളു മണാലി, ശ്രീനഗര്‍, അമൃത്സര്‍, ഗോവ, ഹൈദരാബാദ്, ഒഡിഷ, ഗുജറാത്ത്, മുംബൈഅജന്ത എല്ലോറ, കൊല്‍ക്കത്ത ഡാര്‍ജിലിംഗ് ഗാങ്ടോക്ക്, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയും ടൂര്‍ഫെഡ് ഒരുക്കിയിട്ടുണ്ടെന്ന് ടൂര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ പി.കെ. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: