85ാമത് ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സ് 2023ല്‍ ആര്‍.പ്രഗ്നാനന്ദ ലോക രണ്ടാം നമ്പര്‍ താരമായ ഡിങ് ലിറനെ അട്ടിമറിച്ചു. തേര്, കുതിര, കാലാള്‍ മാത്രം ബാക്കിയായ അവസാനഘട്ടത്തില്‍ (എന്‍ഡ് ഗെയിമില്‍) മികച്ച കരുനീക്കത്തിലൂടെയാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ തോല്‍പിച്ചത്. 2800ന് മുകളില്‍ ഫിഡെ റാങ്കിങ്ങുള്ള കളിക്കാരനാണ് ചൈനക്കാരനായ ഡിങ് ലിറന്‍.
ആര്‍. പ്രഗ്നാനന്ദ ആറാം റൗണ്ടില്‍ ഉസ്ബെകിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറൊവുമായി സമനില പാലിച്ചു. ടൂര്‍ണ്ണമെന്‍റിലെ മറ്റൊരു അട്ടിമറി മാഗ്നസ് കാള്‍സന്റെ തോല്‍വിയാണ്. ലോക ഏഴാം നമ്പര്‍ താരമായ അമേരിക്കയുടെ അനീഷ് ഗിരിയാണ് മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്. 4.5 പോയിന്‍റോടെ അനീഷ് ഗിരിയാണ് ഇപ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഉസ്ബെക് താരം അബ്ദുസത്തൊറോവ് നോദിര്‍ബെകും 4.5 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. വെസ്ലി സോ (4.5 പോയിന്‍റ്), ലെവൊന്‍ ആരോണിയന്‍ (4 പോയിന്‍റ്), ഫാബിയാനോ കരുവാന (4 പോയിന്‍റ്) എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.
ടൂര്‍ണ്ണമെന്‍റില്‍ 3.5 പോയിന്‍റോടെ ആറാം സ്ഥാനത്തേക്കാണ് പ്രഗ്നാനന്ദ. മാഗ്നസ് കാള്‍സന്‍ 3.5 പോയിന്‍റോടെ പ്രഗ്നാനന്ദയ്‌ക്ക് പിന്നില്‍ ഏഴാം സ്ഥാനത്താണ്. 14 റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്‍റില്‍ ഏഴ് റൗണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. മോശം ഫോമിലുള്ള ഡി.ഗുകേഷ് 13ാം സ്ഥാനത്താണ്.. നാല് കളികളില്‍ ഗുകേഷ് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: