മുംബൈ: ദേശീയ സുരക്ഷാ ഗാര്‍ഡാണെന്ന് അവകാശപ്പെട്ട് വിവിഐപി സോണില്‍ നിലകൊണ്ടിരുന്ന വ്യക്തിയെ പ്രധാനമന്ത്രി മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ എത്തുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പ് മുംബൈ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
നവി മുംബൈയിലെ രാമേശ്വര്‍ മിശ്രയെയാണ് അറസ്റ്റ് ചെയ്തത്. ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും വിവിഐപി സോണിലേക്ക് ദേശീയ സുരക്ഷാ ഗാര്‍ഡാണെന്ന് പരിചയപ്പെടുത്തി നുഴഞ്ഞു കയറുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വന്ന വലിയ വീഴ്ചയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.
ഇദ്ദേഹം സൈന്യത്തിലെ ഗാര്‍ഡ്സ് റെജിമെന്‍റിലെ നായികാണെന്നും അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കാന്‍ ശ്രമിച്ചുവരുന്നു. 30 മിനിറ്റോളം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷമാണ് സുരക്ഷ മേഖലയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍റ് ചെയ്തതിനെ തുടര‍്ന്ന് ജനവരി 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: