ദാവോസ്: കോവിഡ് മഹാമാരിയുടെ ആദ്യനാളുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയില്‍ വിദേശക്കമ്പനികളുടെ വാക്സിനുകള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വിമര്‍ശിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സ്വിറ്റ്സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍.
ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍, ഭാരതത്തിലെ വാക്സിനുകള്‍ ഫലപ്രദമാണോ, ഉപയോഗിക്കാന്‍ സുരക്ഷിതമാണോ എന്നീ സംശയങ്ങള്‍ ശക്തമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസ് ത്രിമൂര്‍ത്തികളായ രാഹുല്‍ ഗാന്ധി, പി. ചിദംബരം, ജയ്റാം രമേഷ് എന്നിവരായിരുന്നു വിദേശവാക്സിനുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ഫൈസര്‍ കമ്പനിയും കേന്ദ്രസര്‍ക്കാരിന് മേല്‍ അവരുടെ വാക്സിനുകള്‍ സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുതായും ചന്ദ്രശേഖര്‍ ആരോപിച്ചു. ലോകവാര്ത്താമാധ്യമങ്ങള് വലിയ പ്രാധാന്യത്തോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഈ ആരോപണങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: