കൊച്ചി: നഗരത്തില്‍ മോണിംഗ് വോക്കിനിറങ്ങുന്ന സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പ്രഭാതത്തില്‍ നടക്കാനിറങ്ങുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന കുറ്റസമ്മതാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയിരിക്കുന്നത്.
പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഭവങ്ങള്‍ കൊച്ചിയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം സ്ത്രീകള്‍ പ്രഭാത നടത്തം ഒഴിവാക്കുന്നതാണ് നല്ലതെന്ന നിര്‍ദേശം കമ്മീഷണര്‍ തന്നെ മുന്നോട്ട് വെച്ചതിനെതിരെ വിമര്‍ശനം ഉയരുകയാണ്.
വ്യാഴാഴ്ച രാവിലെയും നടക്കാനിറങ്ങിയ 75 കാരിയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ ഒരു യുവാവ് പൊട്ടിച്ചിരുന്നു. മുളക് സ്േ്രപ അടിച്ചതിന് ശേഷമാണ് മാല മോഷണം. മിക്ക ദിവസങ്ങളിലും പ്രഭാത നടത്തത്തിന് ഇറങ്ങുന്ന സ്ത്രീകള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നത് പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: