ന്യൂദല്‍ഹി: ലൈംഗികചൂഷണത്തിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരം മുതലെടുക്കാനെത്തിയ സിപിഎം നേതാവ് ബൃന്ദ കാരാട്ടിനെ മടക്കിയയച്ച് ഗുസ്തിതാരം ബജ്റംഗ് പൂനിയ. ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ബുധനാഴ്ച ആരംഭിച്ച സമരത്തെ അഭിസംബോധന ചെയ്യാന്‍ വ്യാഴാഴ്ചയാണ് ബൃന്ദകാരാട്ട് എത്തിയത്.
ഗുസ്തിക്കാരുടെ സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബൃന്ദ കാരാട്ടിനെ സ്റ്റേജില്‍ നിന്നും ബജ്രംഗ് പൂനിയയും കൂട്ടരും ഇറക്കിവിടുന്നതിന്റെ വീഡിയോ:
എന്നാല്‍ സമരം രാഷ്ട്രീയവല്‍ക്കരിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ഒളിമ്പ്യന്‍ ബജ്റംഗ് പൂനിയ ബൃന്ദ കാരാട്ടിനെ മടക്കിയയച്ചത്. സ്റ്റേജില്‍ നിന്നിറങ്ങിപ്പോകാന്‍ ബൃന്ദ കാരാട്ടിനോട് ബജ്രംഗ് പൂനിയ ഉറക്കെ വിളിച്ച് പറയുന്നത് കേള്‍ക്കാം. എന്നിട്ടും സ്റ്റേജ് വിടാന്‍ തയ്യാറാവാതെ തര്‍ക്കിച്ച് നിന്ന ബൃന്ദ കാരാട്ടിനെയും സഹപ്രവര്‍ത്തകയെയും മറ്റ് ഗുസ്തിതാരങ്ങള്‍ കൂടി ഇറങ്ങിപ്പാകാന് നിര്‍ബന്ധിച്ചു. ഇതോടെ വേറെ പോംവഴികളില്ലാതെ ബൃന്ദ കാരാട്ടും സഹപ്രവര്‍ത്തകയും ഇറങ്ങിപ്പോയി. ജനകീയ ബന്ധങ്ങളല്ല, ഇത്തരം വേദികളില്‍ വന്ന് മാധ്യമവാര്ത്തനേടാനാണ് ബൃന്ദ കാരാട്ട് ശ്രമിക്കുന്നത്. ദല്‍ഹിയില്‍ നിരന്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്ന കോളനി ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതിനെതിരെ രംഗത്തെത്തി മാധ്യമ ശ്രദ്ധ പിടിച്ചുവാങ്ങി ബൃന്ദകാരാട്ട് ആളായിട്ട് അധികകാലമായില്ല.
റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ചാണ് ഗുസ്തിതാരങ്ങള്‍ സമരം തുടങ്ങിയത്. സമരത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവര്‍ സമരപന്തലില്‍ നിശ്ശബ്ദ കുത്തിയിരിപ്പ് സമരം നടത്താനെത്തിയിരുന്നു.
റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനായ ബ്രിജ് ഭൂഷണ് ശര്‍മ്മയ്ക്കെതിരെയാണ് താരങ്ങള്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. നിരവധി വനിതാ ഗുസ്തി താരങ്ങളെ ദേശീയ ക്യാമ്പുകള്‍ നടക്കുമ്പോള്‍ കോച്ചുകളും റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനായ ബ്രിജ് ഭൂഷണ് ശര്‍മ്മയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഗുസ്തിതാരം വിനഷ് ഫോഗാട്ട് ആരോപിച്ചു.എന്നാല്‍ താന്‍ ആരെയും പീഢിപ്പിച്ചില്ലെന്നും ഒരു പിടി ബിസിനസ് ഗ്രൂപ്പുകള്‍ സര്‍ക്കാരിനെ താറടിക്കാനാണ് സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന നിലപാടിലാണ് ബ്രിജ് ഭൂഷണ് ശര്‍മ്മ.
അതേ സമയം ബ്രിജ് ഭൂഷണ് ശര്‍മ്മ ഒരു വനിതാ ഗുസ്തിതാരത്തെയും ലൈംഗികമായി ചൂഷണം ചെയ്തതായി താന്‍ കണ്ടിട്ടില്ലെന്ന് ഒരു ഗുസ്തിതാരമെന്ന നിലയില്‍ വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തിനിടയില്‍ കണ്ടിട്ടില്ലെന്ന് ദിവ്യ കോക്റാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: