തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 236433 എന്ന പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വാങ്ങിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 16 കോടിയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [16 കോടി]
XD 236433
സമാശ്വാസ സമ്മാനം (3,00,000/-)
XA 236433, XB 236433, XC 236433, XE 236433, XG 236433, XH 236433, XJ 236433, XK 236433, XL 236433
രണ്ടാം സമ്മാനം [1 കോടി]
XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145
മൂന്നാം സമ്മാനം [10 ലക്ഷം]
നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (3,000/-)
ആറാം സമ്മാനം (2,000/-)
ഏഴാം സമ്മാനം (1,000/-)
മുന്‍ വര്‍ഷങ്ങളില്‍ ആറ് സീരീസുകളിലായായിരുന്നു കേരള സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റ് എടുത്തിരുന്നത്. ഇത്തവണ് 10 സീരീസുകളിലാണ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: