തൃശൂര്‍ : നിക്ഷേപത്തട്ടിപ്പ് കേസില്‍ സേഫ് ആന്‍ഡ് സ്ട്രോങ് ഉടമ പ്രവീണ്‍ റാണയെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ അന്വേഷണങ്ങള്‍ക്കായി റാണയെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഈ നടപടി.
പലരില്‍ നിന്നും വാങ്ങിയ പണം ബിസിനസ്സില്‍ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ റാണയുടേയും ഇയാളടെ ബിനാമികളുടേയും പേരിലുള്ള സ്വത്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മുംബൈയിലെ അയാന് വെല്‍നെസ്സില്‍ മാത്രം 16 കോടിയാണ് റാണ നിക്ഷേപിച്ചത്. ഇത്തരത്തില്‍ പല സ്ഥലങ്ങളിലായാണ് റാണയുടെ നിക്ഷേപങ്ങള്‍. തൃശൂര്‍ ഈസ്റ്റ് പോലീസ് റാണയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ബിനാമി ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയത്.
റാണ പണം കടത്തിയത് സംബന്ധിച്ച ചില നിര്‍ണ്ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത പണമുപയോഗിച്ച് റാണ സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും വസ്തുവകകള്‍ സ്വന്തമാക്കുകയും ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തുകയുമായിരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങിയിട്ടുള്ളതായാണ് കണ്ടെത്തല്‍. എന്നാല്‍ ഇവയെല്ലാം ബിനാമി ഇടപാടുകളാണ്. കോടികള്‍ പലര്‍ക്കും പണമായി തന്നെ നല്‍കിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: