തൃശൂർ: സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് കേസ്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എം വി വിനയരാജ്.
പ്രതി ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി ഇയാൾ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറുകയും വാട്സ്ആപ്പ് വഴി അശ്ലീലം സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. പതിനാറാം തീയതിയാണ് വിനയരാജിനെതിരെ സഹപ്രവർത്തക അതിരപ്പിള്ളി പോലീസിൽ പരാതി നൽകുന്നത്. ഐപിസി 376, 509, 354, 506 തുടങ്ങി നാലു വകുപ്പുകൾ പ്രകാരം 12 വർഷത്തോളം ശിക്ഷ അനുഭവിക്കാനുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
പരാതിക്കാരി വാങ്ങിയ പുതിയ ഫോണിൽ വിനയരാജ് അവരറിയാതെ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ദിവസേനയുള്ള കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. കൂടാതെ സമൂഹമാധ്യമങ്ങൾ വഴി പരാതിക്കാരിയെ മാസങ്ങളോളം ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: