തിരുവനന്തപുരം : മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് ക്യാബിനറ്റ് റാങ്കോടെ ദല്‍ഹിയിലെ സംസ്ഥാന പ്രതിനിധിയായി നിയമിക്കുന്നു. സംസ്ഥാന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി സമ്പത്തായിരുന്നു.
കോണ്‍ഗ്രസിന്റെ വിലക്കു ലംഘിച്ച് കണ്ണൂര്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കെ.വി.തോമസും പാര്‍ട്ടിയും തമ്മില്‍ അകലുന്നത്. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കുകയും ചെയ്തിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെയാണ് കോണ്‍ഗ്രസ് കെ.വി. തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: