ലക്നൗ: സ്കൂട്ടറില്‍ മുഖാമുഖം കെട്ടിപ്പിടിച്ച് പെണ്‍കുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലക്നൗ നഗരത്തില്‍ രാത്രിയാണ് സംഭവം. സ്കൂട്ടര്‍ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശര്‍മയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പൊലീസ് . കഴിഞ്ഞദിവസം ഈ വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടര്‍ ഓടിക്കുന്നയാളെ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡീയോയില്‍. അറസ്റ്റിനൊപ്പം ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: