Categories: India

അറിയാതെ ചെയ്ത അബദ്ധത്തിനും തേജസ്വി സൂര്യയെ വേട്ടയാടി കോണ്‍ഗ്രസ്; വാതില്‍ തുറന്നത് തേജസ്വി തന്നെ, മാപ്പ് പറഞ്ഞുവെന്ന് മന്ത്രി സിന്ധ്യ

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിറപ്പിക്കുന്ന, കോണ്‍ഗ്രസിന്‍റെ പേടിസ്വപ്നമായ യുവനേതാവ് തേജസ്വി സൂര്യയെ വിവാദത്തില്‍ കുടുക്കി ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമം. കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ അടിയന്തരവാതില്‍ തുറന്നതിനായിരുന്നു തേജസ്വി സൂര്യയെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സമൂഹമാധ്യമങ്ങളില്‍ ആക്രമിച്ചുകൊണ്ടിരുന്നത്.

Published by

ന്യൂദല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിറപ്പിക്കുന്ന, കോണ്‍ഗ്രസിന്റെ പേടിസ്വപ്നമായ യുവനേതാവ് തേജസ്വി സൂര്യയെ വിവാദത്തില്‍ കുടുക്കി ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് തന്ത്രത്തിന്റെ മുനയൊടിച്ച് കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.  കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിനിടെ വിമാനത്തിന്റെ അടിയന്തരവാതില്‍ തുറന്നതിനായിരുന്നു തേജസ്വി സൂര്യയെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ആക്രമിച്ചുകൊണ്ടിരുന്നത്.  

തേജസ്വി സൂര്യ തന്നെയാണ് വാതില്‍ തുറന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബുധനാഴ്ച  പ്രഖ്യാപിച്ചു. പക്ഷെ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് സമ്മതിച്ച് സംഭവത്തില്‍ തേജസ്വി സൂര്യ ക്ഷമാപണം നടത്തിയെന്നും സിന്ധ്യ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിന് മറുപടികളില്ലാത്ത വിശദീകരണമാണ് ജ്യോതിരാദിത്യ സിന്ധ്യ നല്‍കിയത്. 

ഡിസംബര്‍ 10നാണ് ചെന്നൈ വിമാനത്താവളത്തില്‍ ഉണ്ടായ ഈ സംഭവത്തെച്ചൊല്ലി വിവാദം ഉയര്‍ന്നത്. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോകാനൊരുങ്ങിയ വിമാനം നീങ്ങുന്നതിനിടെ ഒരു യാത്രക്കാരന്‍ അടിയന്തരവാതില്‍ തുറന്നത്. ഇതേ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകി. താന്‍ തന്നെയാണ് വാതില്‍ തുറന്നതെന്ന് തേജസ്വി സൂര്യ വെളിപ്പെടുത്തുകയും മാപ്പ് ചോദിക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങേണ്ടതായിരുന്നു. പകരം സമൂഹമാധ്യമങ്ങളിലൂടെ വിവാദം കൊഴുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു കോണ്‍ഗ്രസും ഡിഎംകെയും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും.  

“വസ്തുതകള്‍ പരിശോധിക്കേണ്ടത് പ്രധാനമാണ്. എല്ലാ പരിശോധനകളും കഴിഞ്ഞ വിമാനത്തിന് പറന്നുയരാനുള്ള അനുമതി ലഭിച്ചശേഷം റണ്‍വേയില്‍വെച്ച് അബദ്ധത്തില്‍ അദ്ദേഹം വാതില്‍ തുറക്കുകയായിരുന്നു. അബദ്ധം സംഭവിച്ചതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.”- ജ്യോതിരാദിത്യ സിന്ധ്യ ബുധനാഴ്ച വിശദീകരണം നല്‍കി. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക